റേഷന്‍ മൊത്ത വിതരണ ഡിപ്പോ പ്രവര്‍ത്തനം മുടങ്ങി

അടിമാലി: കെട്ടിടം പണിയാൻ വ്യക്തികൾ മണ്ണെടുത്ത് റോഡ്  ചളിക്കുണ്ടായതിനെ തുട൪ന്ന് റേഷൻ മൊത്ത വിതരണ കേന്ദ്രത്തിൻെറ പ്രവ൪ത്തനം നിലച്ചു. അടിമാലി പഞ്ചായത്ത് 14ാം വാ൪ഡിൽപെട്ട കല്ലാ൪കുട്ടി റോഡിനെയും മന്നാങ്കാല റോഡിനെയും ബന്ധിപ്പിക്കുന്ന ബൈപാസാണ്  ചളിക്കുണ്ടായി  കാൽനടക്കുപോലും പറ്റാത്ത അവസ്ഥയിലായത്.
അടിമാലി മേഖലയിലെ 39 റേഷൻ കടകളിലേക്ക് സാധനങ്ങൾ നൽകുന്ന ഹോൾസെയിൽ ഡിപ്പോ ഈ റോഡരികിലാണ് പ്രവ൪ത്തിക്കുന്നത്. റോഡ് ഗതാഗതയോഗ്യമല്ലാതായത് ഡിപ്പോയുടെ പ്രവ൪ത്തനം തടസ്സപ്പെടുത്തി.
കഴിഞ്ഞ ദിവസങ്ങളിൽ ലോറികളിൽ കൊണ്ടുവന്ന ഭക്ഷ്യവസ്തുക്കൾ റോഡിൻെറ ശോച്യാവസ്ഥ മൂലം ഇറക്കാൻ കഴിയാതെ തിരിച്ചയക്കേണ്ടിവന്നു. ചെറിയ വാഹനങ്ങൾ വഴി റേഷൻ കടകളിലേക്ക് ഭക്ഷ്യവസ്തുക്കൾ കൊണ്ടുപോകാൻ പറ്റാത്തത് ഡിപ്പോയിൽ വസ്തുക്കൾ കെട്ടിക്കിടക്കാൻ കാരണമായി. മഴ ശക്തമായത് കൂടുതൽ മണ്ണിടിച്ചിലിന് കാരണമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.