കൈവശ കര്‍ഷകര്‍ക്ക് പട്ടയം; നടപടി തുടങ്ങി

പത്തനംതിട്ട: ജില്ലയിലെ മലയോര മേഖലയിലെ കൈവശക്കാ൪ക്ക് പട്ടയം നൽകുന്നതിന് നടപടി തുടങ്ങി. ആദ്യപടിയായി ഓരോരുത്തരുടെയും കൈവശഭൂമി അളന്നുതിട്ടപ്പെടുത്തുന്നതിന് സ൪വേ ആരംഭിച്ചു. റാന്നി, കോഴഞ്ചേരി താലൂക്കുകളിലെ മലയോര മേഖലയിലാണ് സ൪വേ നടക്കുന്നത്. രണ്ട് താലൂക്കുകളിലായി 6000ൽ അധികം കൈവശ ക൪ഷകരാണുള്ളത്. 5000 ഏക്കറിലേറെ വനഭൂമിയാണ് ഇവരുടെ കൈവശമുള്ളത്. റാന്നി താലൂക്കിലാണ് കൈവശ ക൪ഷക൪ ഏറെയുള്ളത്.
1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമി കൈയേറിയവ൪ക്കാണ് പട്ടയം നൽകുക. ഇതിനായി 1990ലും ’95 ലും വനം -റവന്യൂ വകുപ്പുകൾ സംയുക്തമായി പരിശോധന നടത്തി അ൪ഹരുടെ പട്ടിക തയാറാക്കിയിരുന്നു.
ഡെപ്യൂട്ടി തഹസിൽദാ൪മാരുടെ നേതൃത്വത്തിലാണ് ഓരോ താലൂക്കിലും സ൪വേ നടക്കുന്നത്. ഇതിനായി വില്ലേജോഫിസ൪, ക്ള൪ക്ക്, വനംവകുപ്പിൻെറ  പ്രതിനിധി, രണ്ട് സ൪വേയ൪മാ൪, രണ്ട് വില്ലേജ്മാന്മാ൪ എന്നിവരടങ്ങിയ 13 ടീമുകളാണ് രണ്ട് താലൂക്കുകളിലുമായി സ൪വേ നടത്തുന്നത്.
സ൪വേ പൂ൪ത്തിയാക്കി വിവരം ശേഖരിച്ച് ഓരോരുത്തരുടെയും ഭൂമിയുടെ സ്കെച്ച്, മഹസ൪ എന്നിവ തയാറാക്കുന്ന ചുമതലയാണ് സ൪വേ സംഘത്തിനുള്ളത്.
സ൪വേ പൂ൪ത്തിയാക്കി സെപ്റ്റംബ൪ 30 ന് മുമ്പ് റിപ്പോ൪ട്ട് സമ൪പ്പിക്കണമെന്ന് സംഘത്തിന് നി൪ദേശം നൽകിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.