ഇ-ടോയ്ലെറ്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കം

കോഴഞ്ചേരി: ജില്ലാ പഞ്ചായത്തിൻെറ വാ൪ഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ 26 കേന്ദ്രത്തിലായി പൂ൪ത്തീകരിച്ച കണക്ടഡ് ഇ-ടോയ്ലെറ്റ് ഇൻഫ്രാസ്ട്രക്ച൪ പത്തനംതിട്ടയുടെ ജില്ലാതല ഉദ്ഘാടനം കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മന്ത്രി അടൂ൪ പ്രകാശ് നി൪വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു ജോ൪ജ് അധ്യക്ഷത വഹിച്ചു.  www .delightbharath.com    വെബ്സൈറ്റ് മുഖേന ജില്ലയുടെ ഇ-ടോയ്ലെറ്റ് മാപ്പ് പൊതുജനങ്ങൾക്ക് ലഭ്യമാകും.
ജില്ലാ  പഞ്ചായത്ത് വൈസ്പ്രസിഡൻറ് പി.വിജയമ്മ,അംഗങ്ങളായ എം.ജി. കണ്ണൻ, അംബിക മോഹൻ, അഡ്വ.ആ൪.ഹരിദാസ് ഇടത്തിട്ട, കെ.ജി. അനിത, ഇലന്തൂ൪ ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് സ്റ്റെല്ല തോമസ്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വ൪ഗീസ് കുര്യൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജി. അനിൽകുമാ൪, കോഴഞ്ചേരി ജില്ലാ ആശുപത്രി സൂപ്രണ്ട് ടി.അനിതകുമാരി, ശുചിത്വ മിഷൻ ജില്ല കോഓ ഡിനേറ്റ൪ പി.കെ. ശിവദാസ്, വിക്ട൪ ടി. തോമസ്, ജെറി സാം മാത്യു, എം.ബി. സത്യൻ എന്നിവ൪ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.