കയര്‍ തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരും - മന്ത്രി അടൂര്‍ പ്രകാശ്

കോന്നി: കയ൪ തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരുന്നതിന് നടപടി സ്വീകരിച്ച് വരികയാണെന്ന് മന്ത്രി അടൂ൪ പ്രകാശ്.
പൂങ്കാവ് രാജീവ് ഗാന്ധി ഇൻഡോ൪ സ്റ്റേഡിയത്തിൽ നടന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ്  പദ്ധതിയിൽ നൂറുദിവസം പൂ൪ത്തിയാക്കിയ സ്ത്രീ തൊഴിലാളികൾക്കുള്ള ധനസഹായ വിതരണ ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
100 ദിവസം തൊഴിലെടുത്ത സ്ത്രീ തൊഴിലാളികൾക്കുള്ള ധനസഹായ വിതരണവും തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ തുക ചെലവഴിച്ച ഗ്രാമ ബ്ളോക് പഞ്ചായത്തുകളെ ആദരിക്കലും മന്ത്രി കെ.സി. ജോസഫ് നി൪വഹിച്ചു. ഏറ്റവും കൂടുതൽ തൊഴിലാളികൾക്ക് 100 ദിവസം തൊഴിൽ നൽകിയ ഗ്രാമ-ബ്ളോക് പഞ്ചായത്തുകളെ മന്ത്രി അടൂ൪ പ്രകാശ് ആദരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു ജോ൪ജ്,അഡീഷനൽ ജില്ലാ മജിസ്ട്രേറ്റ് എച്ച്. സലിം രാജ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. വിജയമ്മ,ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റ൪, ബ്ളോക് പഞ്ചായത്ത് പ്രസിഡൻറുമാരായ അന്നപൂ൪ണാദേവി, ലീലാ രാജൻ, സ്റ്റെല്ല തോമസ്, ബെന്നി പുത്തൻ പറമ്പിൽ, വിജയമ്മ, ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഒമ്നി ഈപ്പൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ടി.കെ. രാമചന്ദ്രൻ നായ൪, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ സരസമ്മ തങ്കപ്പൻ, രാജശേഖരൻ നായ൪, എൽസി ഈശോ, കെ.ജെ. ജയിംസ്, ജി. മായ, ജഗദമ്മ പുഷ്പാംഗദൻ, മേഴ്സി, ഹ൪ഷകുമാ൪, വിജയൻ നായ൪, സജി മാത്യു, കെ.ജെ. ജോസഫ്, എ.ഡി.സി പി.ജി. രാജൻ ബാബു, സാബി൪ ഹുസൈൻ, ദാരിദ്ര്യ ലഘൂകരണ യൂനിറ്റ് പ്രോജക്ട് ഡയറക്ട൪ പി.ജെ. ആൻറണി തുടങ്ങിയവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.