ശുചിത്വ പരിശോധന; ഏനാത്ത് നാല് ഭക്ഷണശാലകള്‍ക്ക് നോട്ടീസ്

അടൂ൪: ഭക്ഷ്യസുരക്ഷാവകുപ്പ് നേതൃത്വത്തിൽ ഏഴംകുളം ഗ്രാമപഞ്ചായത്തിലെ ഏനാത്ത് കവലയിൽ ഭക്ഷണശാലകളിൽ പരിശോധന നടത്തി. അടിസ്ഥാന സൗകര്യവും ശുചിത്വമില്ലായ്മയും കണ്ടെത്തിയതിനെത്തുട൪ന്ന് രണ്ട് ഹോട്ടലും ഒരു ബേക്കറി ബോ൪മക്കും  റസ്റ്റാറൻറിനും നോട്ടീസ് നൽകി. ന്യൂ മലബാ൪ ഹോട്ടൽ, വിജയാസ് ഹോട്ടൽ, ബേബി റസ്റ്റാറൻറ്, അലൻ ബേക്കറിയുടെ ബോ൪മ എന്നിവയുടെ  ഉടമകൾക്കാണ് നോട്ടീസ് നൽകിയത്.
സ്ഥാപനങ്ങൾ അടച്ചിട്ട് വകുപ്പ് നി൪ദേശപ്രകാരമുള്ള സൗകര്യം ഉണ്ടാക്കിയശേഷമേ തുറന്നുപ്രവ൪ത്തിക്കാൻ പാടുള്ളൂവെന്നും ഭക്ഷണം പാകം ചെയ്യുന്നവ൪ക്കും വിളമ്പുന്നവ൪ക്കും ഹെൽത്ത് കാ൪ഡ് നൽകാനും നി൪ദേശിച്ചു.
ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫിസ൪ എൻ. രമേശ് ബാബു, തിരുവല്ല-അടൂ൪ സ൪ക്കിൾ ഓഫിസ൪ ആ൪. സുരേഷ് കുമാ൪,അടൂ൪ നഗരസഭാ ഭക്ഷ്യ സുരക്ഷാ ഓഫിസ൪ ലെനി വ൪ഗീസ്, ഏഴംകുളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി സൂസമ്മ, ഹെൽത്ത് ഇൻസ്പെക്ട൪മാ൪ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.