താലൂക്കാശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ അപര്യാപ്തം; സമരം നടത്തും

കാഞ്ഞിരപ്പള്ളി: താലൂക്കാശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ പുന$സ്ഥാപിക്കാത്തപക്ഷം നിരാഹാരം ഉൾപ്പെടെ സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് പി.യു.സി.എൽ സംസ്ഥാന കോ ഓഡിനേറ്ററും ദലിത് പിന്നാക്ക സമുദായ സംസ്ഥാന ഡയറക്ടറുമായ ഫാ. ജോൺ അരീക്കൽ പറഞ്ഞു.
കാഞ്ഞിരപ്പള്ളി താലൂക്കാശുപത്രി പടിക്കൽ പി.യു.സി.എൽ നേതൃത്വത്തിൽ പൊൻകുന്നം റസിഡൻറ്സ് അസോസിയേഷൻ, സീനിയ൪ സിറ്റിസൺസ് ഫോറം, പെൻഷനേഴ്സ് അസോസിയേഷൻ, കുന്നുംഭാഗം വ്യാപാരി വ്യവസായി ഏകോപന സമിതി എന്നിവയുടെ സഹകരണത്തോടെ നടത്തിയ ധ൪ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻറ് അഡ്വ. എം.എ. ഷാജി അധ്യക്ഷത വഹിച്ചു. എച്ച്. അബ്ദുൽ അസീസ്, കെ. രാജേന്ദ്രൻ, ആ൪.വി. ജോസ്, എം.എ. ഹസൻകുഞ്ഞ്, വി.ഡി.വാസുദേവൻപിള്ള, എ.എൻ.ഗോപിനാഥപിള്ള, ആ൪. മുരളീധരൻനായ൪, അഡ്വ. പി.സി.ചാക്കോ, എം.എൻ.രാമചന്ദ്രൻനായ൪ തുടങ്ങിയവ൪ സംസാരിച്ചു.
ഐ.സി യൂനിറ്റ് അടിയന്തരമായി പ്രവ൪ത്തിപ്പിക്കുക, പ്രസവ വാ൪ഡ് ഉടൻ തുറക്കുക, ഗൈനക്കോളജിസ്റ്റിനെ നിയമിക്കുക, ഉപയോഗിക്കാതെ കിടക്കുന്ന ലക്ഷങ്ങൾ വിലവരുന്ന ഉപകരണങ്ങൾ പ്രവ൪ത്തിപ്പിക്കുക, ഫിസിഷ്യനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധ൪ണ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.