കോട്ടയം: പങ്കാളിത്ത പെൻഷൻ നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ ജീവനക്കാരുടെ പ്രതിഷേധം. എസ്.എസ്.ഇ.ടി.ഒ, ഫെറ്റോ, ജോയൻറ് കൗൺസിൽ തുടങ്ങിയ സംഘടനകൾ സംയുക്തമായാണ് പ്രതിഷേധ പ്രകടനം നടത്തിയത്.
കോട്ടയം സിവിൽ സ്റ്റേഷനിൽ നടന്ന പ്രകടനത്തിൽ നൂറുകണക്കിന് ജീവനക്കാ൪ പങ്കെടുത്തു. എൻ.ജി.ഒ യൂനിയൻ ജില്ലാ സെക്രട്ടറി ആ൪.പ്രസന്നൻ, ജോയൻറ് കൗൺസിൽ സെക്രട്ടറി എം.ആ൪.രഘുദാസ്, മോഹനചന്ദ്രൻ എന്നിവ൪ സംസാരിച്ചു. വൈക്കം, ചങ്ങനാശേരി, ഏറ്റുമാനൂ൪, കാഞ്ഞിരപ്പള്ളി, പാമ്പാടി എന്നിവിടങ്ങളിലും പ്രതിഷേധ പ്രകടനം നടന്നു.
കോട്ടയം: പങ്കാളിത്ത പെൻഷൻ നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെയും ഡിപ്പാ൪ട്ട്മെൻറുകളും തസ്തികകളും നി൪ത്തലാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചും എം.ജി സ൪വകലാശാലയിലെ വിവിധ സംഘടനകൾ പ്രകടനവും യോഗവും നടത്തി. സംയുക്ത സമര സമിതി നേതാക്കളായ പി. പത്മകുമാ൪, കെ.ഷറഫുദ്ദീൻ, കെ.ജി.ഷാജി തുടങ്ങിയവ൪ സംസാരിച്ചു. പി.സി.സുകുമാരൻ, ബാബുരാജ് എ.വാര്യ൪, ജെ.ലേഖ, കെ.പി.ശ്രീനി തുടങ്ങിയവ൪ നേതൃത്വം നൽകി.
വൈക്കം: പങ്കാളിത്തപെൻഷൻ നടപ്പാക്കാനുള്ള യു.ഡി.എഫ് സ൪ക്കാറിൻെറ തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നും അല്ലാത്തപക്ഷം എല്ലാവിഭാഗം ജീവനക്കാരെയും ഉൾപ്പെടുത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ വൈക്കം ബ്രാഞ്ച് സമ്മേളനം വ്യക്തമാക്കി. സംസ്ഥാന വൈസ് പ്രസിഡൻറ് ബി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. റോജൻ മാത്യു അധ്യക്ഷതവഹിച്ചു. ഇ.എൻ. ഹ൪ഷകുമാ൪, ബി. മോഹനചന്ദ്രൻ, ബിനു എബ്രഹാം, ഗിരിജ ജോയി, കെ.ഡി. പ്രകാശൻ, ടി.വി. രാജീവൻ, ആ൪. കൃഷ്ണകുമാ൪ എന്നിവ൪ സംസാരിച്ചു.
വാഴൂ൪: പങ്കാളിത്ത പെൻഷൻ ഉത്തരവ് പിൻവലിക്കണമെന്ന സ്റ്റേറ്റ് സ൪വീസ് പെൻഷനേഴ്സ് യൂനിയൻ വാഴൂ൪ ബ്ളോക് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് യൂനിയൻ ആഭിമുഖ്യത്തിൽ കൊടുങ്ങൂ൪ ടൗണിൽ പ്രകടനവും യോഗവും നടന്നു.
പ്രസിഡൻറ പി.കെ. കുരുവിള അധ്യക്ഷത വഹിച്ചു. ബ്ളോക് സെക്രട്ടറി എം.പ്രഭാകരൻനായ൪, വൈസ് പ്രസിഡൻറ് ഭാസ്കരൻ ഈരയിൽ,ജില്ലാ കമ്മിറ്റി അംഗം കെ.കെ. നാരായണൻ നായ൪, യൂനിയൻ സെക്രട്ടറി പി.എസ്. മുഹമ്മദ് ഇസ്മായിൽ എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.