എരമല്ലൂ൪ : ചന്തിരൂ൪ വേല-പരവ കോളനി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന തകൃതി. അരൂ൪ ഗ്രാമപഞ്ചായത്തിലെ വെളുത്തുള്ളി കോളനി, ആഞ്ഞിലിക്കാട്, അടക്കാമരക്കൂട്ടം, കുടപ്പനത്തറ, പള്ളിയിൽ ദേവീക്ഷേത്ര പരിസരം എന്നിവിടങ്ങളിലാണ് വ്യാപകമായി മയക്കുമരുന്ന് വിൽപ്പന.
പ്രദേശവാസികൾ പലതവണ പൊലീസിൽ പരാതിപ്പെട്ടെങ്കിലും പൊലീസ് എത്തിനോക്കുന്നില്ലെന്നാണ് ആക്ഷേപം. അതിനിടെ, പാൻ മസാല നിരോധിച്ചിട്ടുണ്ടെങ്കിലും അരൂ൪, ചന്തിരൂ൪, അരൂക്കുറ്റി, പാണാവള്ളി മേഖലകളിൽ പല കടകളിലും രഹസ്യകോഡ് വഴി വിൽപ്പന തകൃതിയാണ്. ഹയ൪സെക്കൻഡറി സ്കൂളുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘം ഈ മേഖലകളിൽ സജീവമാണ്. മൊത്ത വ്യാപാര കടകൾ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കണമെന്ന് പ്രതികരണ സമിതി കൺവീന൪ ലാലു ശിവരാമൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.