അരൂര്‍ പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് രാജിവെച്ചു

അരൂ൪: ജെ.എസ്.എസിലെ നൈസി ലോറൻസ് അരൂ൪ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്ഥാനം രാജിവെച്ചു. യു.ഡി.എഫ് ധാരണപ്രകാരമാണ് രാജി. ഒന്നരവ൪ഷമായിരുന്നു നൈസി ലോറൻസിൻെറ കാലാവധി.
ഇനി ഒന്നരവ൪ഷം ജെ.എസ്.സിലെ തന്നെ അജിത രമേശനാകും വൈസ് പ്രസിഡൻറ്. പിന്നീട് രണ്ടുവ൪ഷം കോൺഗ്രസിന് സ്ഥാനം ലഭിക്കും. അരൂ൪ പഞ്ചായത്തിൽ പ്രസിഡൻറ് സ്ഥാനവും വൈസ് പ്രസിഡൻറ് സ്ഥാനവും മൂന്ന് ഘട്ടത്തിലായി ആറുപേ൪ അലങ്കരിക്കും. ആദ്യത്തെ ഒന്നരവ൪ഷത്തിന്ശേഷം എസ്.കെ. ചന്ദ്രബാബു സ്ഥാനമൊഴിഞ്ഞപ്പോൾ എച്ച്. മുനീ൪ പ്രസിഡൻറ് സ്ഥാനം ഏറ്റെടുത്തു. അവസാനത്തെ രണ്ടുവ൪ഷം കോൺഗ്രസിലെ സി.കെ. പുഷ്പനായിരിക്കും പ്രസിഡൻറ്. വൈസ് പ്രസിഡൻറ് സ്ഥാനം കോൺഗ്രസിന് നൽകുമ്പോൾ അവസാനത്തെ രണ്ടുവ൪ഷം സ്റ്റാൻഡിങ് കമ്മിറ്റി സ്ഥാനം ജെ.എസ്.എസിന് ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.