കൊലക്കേസ് പ്രതി വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

ആലപ്പുഴ: അഞ്ചുവ൪ഷം മുമ്പ് മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിലെ അഞ്ചാം പ്രതിയെ ആലപ്പുഴ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. താമരക്കുളം നൂറനാട് വൈശാഖ് വീട്ടിൽ വേണുഗോപാലിനെ (52) മോട്ടോ൪ സൈക്കിളിൽ പോകുമ്പോൾ തടഞ്ഞുനി൪ത്തി ഇരുമ്പുവടികൊണ്ട് അടിച്ചും മ൪ദിച്ചും കൊലപ്പെടുത്തിയ കേസിൽ താമരക്കുളം പഞ്ചായത്ത് 13ാം വാ൪ഡ് ഷിസി മൻസിലിൽ ഷമ്മിയാണ് (27) അറസ്റ്റിലായത്. 2007 ആഗസ്റ്റ് 27ന് രാത്രിയാണ് സംഭവം. കേസിലെ മറ്റുപ്രതികളെല്ലാം പിടിയിലായെങ്കിലും അഞ്ചാംപ്രതി ഒളിവിൽ കഴിയുകയായിരുന്നു.
ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എസ്.ടി. സുരേഷ്കുമാറിൻെറ നേതൃത്വത്തിൽ എസ്.ഐമാരായ എം.എസ്. സ്വാമിനാഥൻ, പി.പി. ജോ൪ജ്, മുഹമ്മദാലി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇയാളെ മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
കേസിലെ മറ്റുപ്രതികളായ അനൂപ്, സെനിൽരാജ്, അനിൽകുമാ൪, സുബാഷ്, സുരേഷ് എന്നിവ൪ വിവിധ കാലയളവിൽ അറസ്റ്റിലായിരുന്നു. കൊലപാതകം നടന്നതിന് രണ്ടുമാസം മുമ്പ് വേണുഗോപാൽ ഭാര്യയുമായി കാറിൽ സഞ്ചരിക്കുമ്പോൾ ഓട്ടോയിൽ സഞ്ചരിച്ച പ്രതികളുടെ ദേഹത്ത് ചളിവെള്ളം വീണിരുന്നു. ഇതിലെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.