ആലപ്പുഴയില്‍ ഗതാഗത നിയന്ത്രണം

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ സുഗമമായ നടത്തിപ്പിന് ജില്ലാ ഭരണകൂടം ക൪ശന നിയന്ത്രണം ഏ൪പ്പെടുത്തി. ശനിയാഴ്ച രാവിലെ 11ന് ശേഷം ടൗണിൽ വാഹനഗതാഗത നിയന്ത്രണമുണ്ടാകും. രാവിലെ ആറുമുതൽ ടൗണിലെ റോഡുകളിൽ പാ൪ക്കിങ് അനുവദിക്കില്ല. വിലക്ക് ലംഘിച്ച് പാ൪ക്ക് ചെയ്യുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
വള്ളംകളി കാണാൻ ചങ്ങനാശേരി, കൊല്ലം ഭാഗങ്ങളിൽനിന്ന് വരുന്ന ചെറിയ വാഹനങ്ങൾ കാ൪മൽ സ്കൂൾ ഗ്രൗണ്ടിലും സെൻറ് ആൻറണീസ് സ്കൂൾ ഗ്രൗണ്ടിലും ചേ൪ത്തല, തണ്ണീ൪മുക്കം ഭാഗങ്ങളിൽനിന്ന് വരുന്ന ചെറിയ വാഹനങ്ങൾ എസ്.ഡി.വി ഗ്രൗണ്ടിലും പാ൪ക്ക് ചെയ്യണം.
ജില്ലാകോടതി പാലത്തിൽ സ൪വീസ് തീരുന്ന ചേ൪ത്തല-ആലപ്പുഴ തീരദേശ ബസുകൾ രാവിലെ 11 മുതൽ വൈ.എം.സി.എ ജങ്ഷനിൽ ആളെയിറക്കി അവിടെനിന്നുതന്നെ സ൪വീസ് തുടരണം. വടക്കുനിന്നും തെക്കുനിന്നും വരുന്ന വലിയ വാഹനങ്ങൾ വൈ.എം.സി.എ ഭാഗത്ത് ആളെയിറക്കി ബീച്ചിൽ പാ൪ക്ക്ചെയ്യണം. ശനിയാഴ്ച ഉച്ചക്ക് 12 മുതൽ ഡി.ടി.പി.സി ജെട്ടിമുതൽ പുന്നമടക്കായലിലേക്കും തിരികെയും ബോട്ട് സ൪വീസ് അനുവദിക്കില്ല.
വള്ളംകളി കാണാൻ ബോട്ടിൽ വരുന്നവ൪ ഉച്ചക്ക് 12ന് മുമ്പ് സ്ഥലത്തെത്തണം. ഗാലറികളിൽ പ്രവേശിക്കുന്നവരും കരഭാഗത്ത് നിൽക്കുന്നവരും കനാലിലേക്ക് പ്ളാസ്റ്റിക് കുപ്പികളോ മറ്റ് സാധനങ്ങളോ എറിയാൻ പാടില്ല. വി.വി.ഐ.പി കടന്നുപോകുന്ന റോഡരികിലെ വീടുകളുടെയും കടകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും ഉടമസ്ഥ൪ തങ്ങളുടെ വീടുകളിലും പരിസരങ്ങളിലും അപരിചിത൪ ഇല്ലെന്ന് ഉറപ്പുവരുത്തണം. ശനിയാഴ്ച 11  മുതൽ വള്ളംകളി മത്സരം കഴിയുന്നതുവരെ കനാലിലോ റേസ് ട്രാക്കിലോ ചെറുവള്ളങ്ങളും പരസ്യബോട്ടുകളും പ്രവേശിപ്പിക്കുന്നത് ക൪ശനമായി വിലക്കി. കനാലിലും റേസ് ട്രാക്കിലും നീന്തുന്നതും നിരോധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.