കക്കൂസ് മാലിന്യം തോട്ടിലേക്ക്; ഫ്ളാറ്റ് നിര്‍മാണം നിര്‍ത്തിച്ചു

കളമശേരി: ഫ്ളാറ്റ് നി൪മാണത്തൊഴിലാളികൾ താമസിക്കുന്ന ലേബ൪ ക്യാമ്പിൽനിന്ന് കക്കൂസ് മാലിന്യം പൊതു തോട്ടിലേക്കൊഴുക്കുന്നതിൽ പ്രതിഷേധിച്ച് കൗൺസില൪മാരുടെ നേതൃത്വത്തിൽ നാട്ടുകാ൪ നി൪മാണം നി൪ത്തിവെപ്പിച്ചു.
കളമശേരി വട്ടേക്കുന്നം മുട്ടാ൪ തൈക്കാവിന് സമീപത്തെ ഓഷ്യാനസ് ഗ്രൂപ്പ് ഫ്ളാറ്റിലെ ലേബ൪ ക്യാമ്പിൽനിന്നാണ് മാലിന്യം തോട്ടിലേക്കൊഴുക്കിയത്. സംഭവം അറിഞ്ഞെത്തിയ നഗരസഭാ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥ൪ ഫ്ളാറ്റ് നി൪മാണം നി൪ത്തിവെപ്പിച്ച് കാരണം കാണിക്കൽ നോട്ടീസ് നൽകി.
ഇരുനൂറോളം അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നിടത്തെ സെപ്റ്റിക് ടാങ്കിൽ മാലിന്യം നിറഞ്ഞുകവിഞ്ഞ് പൊതുകാനയിലേക്കൊഴുകി എത്തുകയാണ്. അവിടെനിന്ന് പ്രദേശത്തെ പറമ്പുകളിലേക്കും പുഴയിലേക്കും ഒഴുകുന്നു.
തൊഴിലാളികളെ മറ്റൊരിടത്തേക്ക് മാറ്റി താമസിപ്പിച്ച് മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കാനുള്ള സംവിധാനം ഒരുക്കുംവരെ ഫ്ളാറ്റിൻെറ നി൪മാണം നി൪ത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് ഫ്ളാറ്റ് നി൪മാതാക്കൾക്ക് നോട്ടീസ് നൽകിയത്.
കൗൺസില൪മാരായ കെ.എ. റിയാസ്, കെ.എ. സിദ്ദീഖ്, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സിയാദ് മുട്ടാ൪ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.