ശരീര പ്രദര്‍ശനം: യുവാവിനെ നാട്ടുകാര്‍ പിടികൂടി

ആലുവ: പൊതുനിരത്തിൽ നഗ്നത പ്രദ൪ശിപ്പിച്ച യുവാവിനെ നാട്ടുകാ൪ ഓടിച്ച് പിടികൂടി കൈകാര്യം ചെയ്തു.
സ്റ്റേഷനിൽ അറിയിച്ചിട്ടും പൊലീസ് നിസ്സംഗത പാലിച്ചതായി നാട്ടുകാ൪. വെള്ളിയാഴ്ച രാവിലെ ആറിന് ആലുവ ടൗൺ മുസ്ലിം പള്ളിക്ക് സമീപമാണ് സംഭവം. റോഡിലൂടെ പോകുകയായിരുന്ന സ്ത്രീകളോടാണ് യുവാവിൻെറ പരാക്രമം. നാട്ടുകാ൪ കൂടിയതോടെ സമീപത്തെ പള്ളി വളപ്പിലേക്കും പരിസരത്തെ വീടുകളിലേക്കും മതിൽ ചാടി കടക്കാനും യുവാവ് ശ്രമം നടത്തി. തുട൪ന്ന് പ്രദേശവാസികൾ മാ൪ക്കറ്റിന് സമീപം വെച്ച്  പിടികൂടുകയായിരുന്നു.
മതിയായ പൊലീസുകാരില്ലാത്തതിനാൽ എത്താനാകില്ലെന്നായിരുന്നു മറുപടി. ഇതേതുട൪ന്ന് ഏറെ നേരം പിടിച്ചുവെച്ച ഇയാളെ നാട്ടുകാ൪ വിട്ടയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.