നിലമ്പൂ൪: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജ്വല്ലറികളും വീടുകളും കേന്ദ്രീകരിച്ച് മോഷണം നടത്തിയ സംഘത്തെ പിടികൂടുന്നതിനിടെ ഓടി രക്ഷപ്പെട്ട പ്രതിക്ക് വേണ്ടി അന്വേഷണം നടത്തുന്നതിനിടെ മറ്റൊരു കവ൪ച്ചാ സംഘം പൊലീസിൻെറ വലയിലായതായി സൂചന.
തമിഴ്നാട് സ്വദേശി ഗണേശന് വേണ്ടി തെരച്ചിൽ നടത്തുന്നതിനിടെയാണ് മറ്റൊരു ഏഴംഗ കവ൪ച്ചാ സംഘത്തിലെ മൂന്ന് പേ൪ നിലമ്പൂ൪ പൊലീസിൻെറ പിടിയിലായതെന്നാണ് സൂചന.
നിലമ്പൂരിൽ വ്യാഴാഴ്ച പുല൪ച്ചെ പിടികൂടിയ തമിഴ്നാട് സ്വദേശികളായ ദേവരാജ്, അറുമുഖൻ എന്നിവ൪ കവ൪ച്ച നടത്തിയ സ്വ൪ണാഭരണങ്ങൾ വിറ്റു വരുന്നത് കോയമ്പത്തൂരിലാണ്. ഈ കേന്ദ്രങ്ങളിൽ അന്വേഷണം നടത്തുന്നതിനിടെയാണ് തമിഴ്നാട് സ്വദേശികളായ മൂന്നംഗ കവ൪ച്ചാ സംഘം വലയിലായത്. മോഷണ മുതൽ വിൽക്കുന്ന കേന്ദ്രത്തിൽ പൊലീസ് സ്ഥാപിച്ച ഒളികാമറയിൽ ഇവരുടെ ചിത്രങ്ങൾ പതിഞ്ഞിട്ടുണ്ട്.
നിലമ്പൂരിൽ പിടിയിലായ അറുമുഖൻ 2005ൽ ചെമ്പ് പാത്രങ്ങൾ മോഷ്ടിച്ചതിന് കോഴിക്കോട് പന്നിയങ്കര പൊലീസ് എടുത്ത കേസിൽ രണ്ട്വ൪ഷം തടവ് ശിക്ഷ അനുഭവിച്ച് സ്വന്തം ജാമ്യത്തിൽ പുറത്തിറങ്ങി പിന്നീട് ഹാജരായില്ല. ദേവരാജനും മുമ്പ് ജയിൽ ശിക്ഷ ലഭിച്ചിട്ടുണ്ട്. കുറ്റിപ്പുറത്ത് അടച്ചിട്ട ഫാക്ടറിയിൽനിന്ന് യന്ത്ര ഭാഗങ്ങൾ മോഷ്ടിച്ച കുറ്റത്തിനാണ് തിരൂ൪ ജയിലിൽ ശിക്ഷ അനുഭവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.