തൊടുപുഴ: മത്സരിച്ചോടിയ ബസുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓട്ടത്തിനിടെ സ്വകാര്യ ബസിൻെറ വാതിൽ പറിഞ്ഞുവീണു. യാത്രക്കാരെയും കാൽനടക്കാരെയും ഭീതിയിലാക്കിയ ഇരു ബസും അമ്പലം ബൈപാസിൽ പൊലീസ് തടഞ്ഞാണ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച വൈകുന്നേരം തൊടുപുഴ -പാലാ റോഡിലാണ് സംഭവം.
ബസ്സ്റ്റാൻഡിൽനിന്ന് പുറപ്പെട്ടതു മുതൽ മത്സരിച്ചോടിയ ബസുകൾ ഗാന്ധി സ്ക്വയറിൽ എത്തിയപ്പോഴാണ് ഉരസി ഡോ൪ പറിഞ്ഞുവീണത്. ബസുകളുടെ മത്സരയോട്ടം മൂലം ഏറെ നേരം ടൗണിൽ ഗതാഗത സ്തംഭനവും നേരിട്ടു.
തൊടുപുഴ -മൂവാറ്റുപുഴ റൂട്ടിൽ ഓടുന്ന ബസുകളാണ് മത്സരയോട്ടത്തിലൂടെ നഗരത്തെ ഭീതിയിലാക്കിയത്. സ൪വീസുകൾ തമ്മിൽ മിനിറ്റുകളുടെ ഇടവേള മാത്രമുള്ള മൂവാറ്റുപുഴ റൂട്ടിൽ മത്സരയോട്ടവും ജീവനക്കാ൪ തമ്മിൽ അസഭ്യവ൪ഷവും പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.