ചിന്നാര്‍ ചെക്പോസ്റ്റില്‍ പടി വാങ്ങുന്നതായി പരാതി

മറയൂ൪: ചിന്നാ൪ വന്യജീവി സങ്കത്തേിലെ ചെക്പോസ്റ്റിൽ വാഹനങ്ങളിൽനിന്ന് നി൪ബന്ധമായി പടി വാങ്ങുന്നതായി ആരോപണം.
 പരിശോധനക്ക് ചെക്പോസ്റ്റിലെ രജിസ്റ്റിൽ ഒപ്പുവെക്കാൻ ചെല്ലുമ്പോഴാണ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥ൪ പടി ചോദിച്ചുവരുന്നത്.  പടി നൽകിയില്ലെങ്കിൽ  യാത്രക്കാരെ വാഹനങ്ങളിൽനിന്നിറക്കിനി൪ത്തി മണിക്കൂറുകളോളം പരിശോധന നടത്തുകയും  അസഭ്യം പറയുന്നതും പതിവാണ്. കൂടാതെ വാഹനത്തിലെ ലഗേജുകൾ അഴിച്ച് നിരത്തി ഇടുന്ന രീതിയും പതിവായതിനാൽ  ചോദിക്കുന്ന പടി കൊടുക്കലാണ് പതിവ്. രാത്രിയിൽ പടി  ഇരട്ടിയാണ്. ഇതേക്കുറിച്ച് വന്യജീവി വകുപ്പിലെ ഉന്നത൪ക്ക് നിരവധി യാത്രക്കാ൪ പരാതി നൽകിയിട്ടുണ്ടെങ്കിലും  നടപടി സ്വീകരിച്ചിട്ടില്ല.
രാത്രി  ചെക് പോസ്റ്റിലെ ജീവനക്കാ൪ മദ്യപിച്ചിരിക്കുന്നതായും സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരെ അസഭ്യം പറയുന്നതായും ആക്ഷേപമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.