ഓട്ടാഫിസ്കടവ് പാലം പണി പുനരാരംഭിച്ചു

തിരുവല്ല: മുടങ്ങിക്കിടന്ന ഓട്ടാഫിസ്കടവ് പാലം പണി പുനരാരംഭിച്ചു. നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ എട്ട്,10 വാ൪ഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിൻെറ നി൪മാണം 2010 സെപ്റ്റംബ൪ 22 ന് ആരംഭിച്ചെങ്കിലും കഴിഞ്ഞ ആറുമാസമായി മുടങ്ങിക്കിടക്കുകയായിരുന്നു. 3.5 കോടി രൂപ ചെലവഴിച്ച് നി൪മിക്കുന്ന പാലത്തിൻെറ ബീമുകളുടെയും സ്പാനുകളുടെയും കോൺക്രീറ്റ് വ്യാഴാഴ്ച നടന്നു.
 ആറുമാസം മുമ്പ് കോൺക്രീറ്റിനായി കെട്ടിയ കമ്പികൾ തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ് ലാബിൽ കമ്പിയുടെ ഗുണനിലവാരം പരിശോധിച്ചശേഷമാണ് കോൺക്രീറ്റ് പണികൾ ആരംഭിച്ചതെന്ന് പി.ഡബ്ള്യു.ഡി പാലം വിഭാഗം തിരുവല്ല അസി.എക്സി.എൻജിനീയ൪ സാബു പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച ലഭിച്ച ലാബ് റിപ്പോ൪ട്ടിൽ കമ്പികൾക്ക് പൂ൪ണ്ണ ഉറപ്പുണ്ടെന്ന് സ൪ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. 25.3 മീ.നീളവും 11.5 മീ.വീതിയുമുള്ള പാലത്തിന്റെനി൪മാണം ഡിസംബ൪ 31 നകം പൂ൪ത്തിയാക്കുമെന്ന് അഡ്വ.മാത്യുടി.തോമസ് എം.എൽ.എ യും കോൺട്രാക്ട൪ ജോസ് മാത്യുവും അറിയിച്ചു. നി൪മാണ തൊഴിലാളികളുടെ കുറവാണ് പണി തടസ്സമാകാൻ കാരണമായതെന്ന് കോൺട്രാക്ട൪ പറഞ്ഞു. പാലം നി൪മാണം പൂ൪ത്തിയാക്കണമെന്നാവശ്യപ്പെട്ട് നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസന്നകുമാരി ടീച്ചറുടെ നേതൃത്വത്തിൽ പി.ഡബ്ള്യു.ഡി പാലം വിഭാഗം അസി.എക്സി.എൻജിനീയറുടെ തിരുവല്ല കാര്യാലയം ജൂലൈ ഒമ്പതിന് ഉപരോധിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.