പൊള്ളുന്നുണ്ട് പൊതുവിപണി

പത്തനംതിട്ട: വിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. പെരുന്നാൾ - ഓണം ആഘോഷങ്ങളെ വിലക്കയറ്റം സാരമായി ബാധിക്കും.
പഞ്ചസാരക്ക് 40 രൂപ വരെവില വ൪ധിച്ചിട്ടുണ്ട്.രണ്ടാഴ്ച മുമ്പുവരെ കിലോക്ക് പൊതുവിപണിയിൽ 35 രൂപ വരെയായിരുന്നു പഞ്ചസാരവില. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മില്ലുകളിൽ ഉൽപ്പാദനം കുറഞ്ഞതാണ് വില വ൪ധനക്ക് കാരണമായി വ്യാപാരികൾ പറയുന്നത്. കുത്തരി മുന്തിയ ഇനത്തിന് 33 രൂപവരെ നൽകണം. വെള്ളയരിക്ക് 28 രൂപയാണ് വില.
ഓണം അടുക്കുന്തോറും വില ഇനിയും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. ക൪ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് അരിയുടെ വരവ് കുറഞ്ഞതായി വ്യാപാരികൾ പറയുന്നു. മിക്ക പലവ്യഞ്ജനങ്ങൾക്കും കിലോക്ക് 10   മുതൽ 15 രൂപ വരെയാണ്  വ൪ധിച്ചിരിക്കുന്നത്. ചെറുപയ൪-75,വൻപയ൪-72,കടല-77,ഉഴുന്ന്-68,ഗ്രീൻ പീസ്-55,പച്ചരി-27,ശ൪ക്കര-45,പീസ് പരിപ്പ്-45 എന്നിങ്ങനെയാണ് ചില്ലറ വിൽപ്പന വില.
വെളിച്ചെണ്ണക്ക് 65 രൂപയാണ് വില. പഴം, പച്ചക്കറി വിപണികളിലും വില വ൪ധനയുണ്ട്.ആപ്പിൾ-140, മുന്തിരി-90, ഏത്തപ്പഴം-55, പാളയൻകോടൻ-35, ഞാലിപ്പൂവൻ-50 എന്നിങ്ങനെയാണ് വില. റമദാൻ, ഓണം സീസൺ മുതലെടുത്ത് ഇടനിലക്കാരും മൊത്തവ്യാപാരികളും ചേ൪ന്ന് വിലവ൪ധിപ്പിക്കുകയാണെന്നാണ് ചെറുകിട വ്യാപാരികൾ ആരോപിക്കുന്നത്.
ഓരോ സ്ഥലങ്ങളിലും വ്യത്യസ്ത വിലകളാണ് ഉപഭോക്താക്കളിൽ നിന്ന് വാങ്ങുന്നത്.
പത്തനംതിട്ട റോസ്മൗണ്ട് ഓഡിറ്റോറിയത്തിൽ ആരംഭിച്ച ഹോ൪ട്ടി കോ൪പ്പിൻെറ പച്ചക്കറി വിൽപ്പനശാലയിൽ ഇവിടെ വൻതിരക്കാണ് ദിവസവും അനുഭവപ്പെടുന്നത്. അബാൻ ജങ്ഷന് സമീപം കൺസ്യൂമ൪ ഫെഡിൻെറ പച്ചക്കറി വിൽപ്പന കേന്ദ്രവും പ്രവ൪ത്തിക്കുന്നുണ്ട്.
പൊതുവിപണിയിൽ വിലകുതിച്ച്  കയറുമ്പോഴും അധികൃത൪  ഒരു നടപടിയും ആരംഭിച്ചിട്ടില്ല. വിലവിവര പട്ടിക പോലും പ്രദ൪ശിപ്പിക്കാതെയാണ് വിൽപ്പന തകൃതിയായി നടക്കുന്നത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.