വിദ്യാര്‍ഥികള്‍ക്കായി സംസാരിച്ച വികലാംഗന് ബസ് ജീവനക്കാരുടെ മര്‍ദനം

ചാരുംമൂട്: വിദ്യാ൪ഥികൾക്ക് കൺസെഷൻ കൊടുക്കാത്തത് ചോദ്യംചെയ്ത വികലാംഗനായ സ൪ക്കാ൪ ഉദ്യോഗസ്ഥനെ സ്വകാര്യബസ് ജീവനക്കാ൪ മ൪ദിച്ചു. മൂന്നുപേ൪ അറസ്റ്റിൽ. മാവേലിക്കര കോടതി ജീവനക്കാരൻ നൂറനാട് ഉളവുക്കാട് അടിയൻകോട്ട് വടക്കതിൽ ബാബുവിനാണ് (51) മ൪ദനമേറ്റത്. ക്രൂരമ൪ദനമേറ്റ ബാബുവിനെ പന്തളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പന്തളം-കരുനാഗപ്പള്ളി റൂട്ടിലോടുന്ന ലീനാമോൾ ബസിലെ ഡ്രൈവ൪ പാവുമ്പാ തെക്ക് ഇക്കിട്ടംകുറ്റിയിൽ സുനിൽകുമാ൪ (36), കണ്ടക്ട൪മാരായ മണപ്പള്ളി വടക്ക് പായിക്കാട്ട് കിഴക്കതിൽ ജേക്കബ് (29), പാവുമ്പാ വടക്ക് അമ്പാടിയിൽ വിജയൻപിള്ള (40) എന്നിവരെയാണ് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകുന്നേരം 6.15ഓടെയാണ് സംഭവം. ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി ചാരുംമൂട്ടിൽ നിന്നാണ് ബാബു ബസിൽ കയറിയത്.
 ഈ ബസിൽ ചാരുംമൂട് പാലമൂട് ജങ്ഷനിൽ നിന്നും കയറിയ വിദ്യാ൪ഥി ഒരുരൂപയുടെ കൺസെഷൻ ടിക്കറ്റ് കണ്ടക്ടറോട് ചോദിച്ചു. എന്നാൽ, കൺസെഷൻ നൽകാൻ കഴിയില്ലെന്ന് പറഞ്ഞ കണ്ടക്ട൪ വിദ്യാ൪ഥിയെ ബസിൽ നിന്ന് ഇറക്കിവിടാൻ ശ്രമിച്ചത് ബാബു ചോദ്യംചെയ്തതാണ് പ്രശ്നത്തിന് കാരണം.
തുട൪ന്ന് ബസ് നി൪ത്തിയിട്ടശേഷം ഡ്രൈവറും കണ്ടക്ട൪മാരും ചേ൪ന്ന് ബാബുവിനെ മ൪ദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. മ൪ദനത്തിനിടയിൽ പോക്കറ്റിലുണ്ടായിരുന്ന 2000 രൂപ തട്ടിയെടുത്തതായും വീട്ടാവശ്യത്തിനായി കൊണ്ടുപോയ പച്ചക്കറിയും ഇറച്ചിയും നശിപ്പിച്ചതായും പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. സംഭവം പൊലീസ് സ്റ്റേഷനിൽ അറിയിച്ചെങ്കിലും സ്റ്റേഷന് മുന്നിൽ ബസ് തടഞ്ഞിട്ടതല്ലാതെ കേസെടുക്കാതെ പറഞ്ഞുവിടുകയാണുണ്ടായത്. തുട൪ന്ന് വ്യാഴാഴ്ച നൂറനാട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതിനെ തുട൪ന്നാണ് കേസെടുത്തതെന്ന് ബാബു പറഞ്ഞു.
ഒരാഴ്ചമുമ്പ് കൺസെഷൻ നൽകാത്തതിൻെറ പേരിൽ ഇതേബസിലെ ജീവനക്കാരെ ബാബു ചോദ്യംചെയ്തിരുന്നു. ഇതിൻെറ വൈരാഗ്യമാണ് മ൪ദനത്തിന് കാരണമെന്നും ബാബു പറയുന്നു. ഈ ബസിലെ ജീവനക്കാരെ ഒരുവ൪ഷം മുമ്പ് ചത്തിയറയിൽ സ്കൂൾ വിദ്യാ൪ഥിനിയെ ബസിൽനിന്ന് തള്ളിയിട്ട കേസിൽ കോടതി ശിക്ഷിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.