ഹഡ്കോ ജലവിതരണപദ്ധതിക്ക് മന്ത്രിസഭ അനുമതി നല്‍കി

കൊച്ചി: നഗരത്തിലെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിലെ ജലവിതരണം മെച്ചപ്പടുത്താൻ 2005 ൽ കൊണ്ടുവന്ന ഹഡ്കോ ജലവിതരണപദ്ധതി ടെൻഡറിന്  മന്ത്രിസഭ യോഗം അനുമതി നൽകിയെന്ന് മന്ത്രി കെ. ബാബു അറിയിച്ചു.
2006 ൽ ഹഡ്കോ പദ്ധതി നടപ്പാക്കിയെങ്കിലും പള്ളുരുത്തി ഭാഗത്തേക്ക് പ്രയോജനം കിട്ടേണ്ടത് തടസ്സപ്പെട്ടിരുന്നു. കാരണക്കാട് ജങ്ഷൻ മുതൽ ചെമ്മാത്ത് വരെ 766 മീറ്റ൪ ദൂരം റെയിൽവേ ലൈൻ ക്രോസ് ചെയ്ത് 1200 എം.എം, എസ്.ഡബ്ള്യു.എം.എസ് പൈപ്പ് ഇടുന്നതിന് മൂന്നു തവണ ടെൻഡ൪ വിളിച്ചിരുന്നു. 2.31 കോടി രൂപ എസ്റ്റിമേറ്റുള്ള പദ്ധതിക്ക് 2010 ൽ റിവൈസ്ഡ് എസ്റ്റിമേറ്റ് നിരക്കിൽ 36.16 ശതമാനം ഉയ൪ന്ന റേറ്റാണ് അവസാനമായി ലഭിച്ചത്. മെച്ചപ്പെട്ട ടെൻഡ൪ ലഭിക്കാനുള്ള സാധ്യത കുറവായതിനാലും പ്രവൃത്തി അടിയന്തരമായി ചെയ്തുതീ൪ക്കേണ്ടതിനാലും ഈ നിരക്കിൽത്തന്നെ അനുമതി നൽകാവുന്നതാണെന്ന് വാട്ട൪ അതോറിറ്റി ശിപാ൪ശ ചെയ്തിരുന്നു. പദ്ധതി നടപ്പാകുമ്പോൾ പള്ളുരുത്തി പ്രദേശത്ത് അഞ്ച് എം.എൽ.ഡി വെള്ളം കൂടുതൽ ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.