കഞ്ചിക്കോട്: വലിയേരിയിലിറങ്ങിയ പുലി വള൪ത്തുനായകളെ തിന്നു. വലിയേരി കുട്ടമണി, രാജൻ എന്നിവരുടെ നായകളെയാണ് പുലി പിടിച്ചത്. ഇതോടെ ഏഴ് നായകളും മൂന്ന് ആടുകളും പശുക്കുട്ടിയും ഇവ൪ക്ക് നഷ്ടമായി.
പുലിയെ പിടിക്കാൻ വനം വകുപ്പ് കൂട് വെച്ചെങ്കിലും ഇത് പുലിക്ക് പറ്റിയതല്ലെന്ന് ആക്ഷേപമുണ്ട്. രണ്ട് കൂടുകളിൽ ഒന്നിൽ നായയെ പൂട്ടി അതിനോട് ചേ൪ന്ന് മറ്റൊരു കൂട് വെച്ചാണ് കെണിയൊരുക്കിയത്. മുമ്പ് വെച്ചിരുന്ന സ്ഥലത്തുനിന്ന് പുലിയുടെ കാൽപാടുകൾ കണ്ട സ്ഥലത്തേക്ക് കൂടുകൾ മാറ്റി സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതി വേലിക്കപ്പുറത്ത് കാട്ടാനകളും വേലിക്കിപ്പുറത്ത് പുലിയുമായതോടെ നാട്ടുകാ൪ ഭീതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.