ജീവിതം സ്വപ്നംകണ്ട് അഞ്ജു; കൈത്താങ്ങുമായി കൂട്ടുകാര്‍

പാലോട്: കളിചിരികളിലേക്ക് അഞ്ജുവിനെ തിരികെയെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് കൂട്ടുകാ൪. രണ്ടാഴ്ചയിലധികമായി അവ൪ അതിന് അവിശ്രമം നാടുചുറ്റുകയായിരുന്നു. നാട്ടിലെ ഓരോരുത്തരോടും അവ൪ കൂട്ടുകാരിയുടെ ചികിത്സക്കുവേണ്ടി കൈ നീട്ടി. ഒടുവിൽ പിരിഞ്ഞുകിട്ടിയത് എട്ടര ലക്ഷം രൂപ.
പെരിങ്ങമ്മല ഇക്ബാൽ ഹയ൪ സെക്കൻഡറി സ്കൂളിലെ പ്ളസ് ടു വിദ്യാ൪ഥിനിയാണ് നന്ദിയോട് വാഴവിള അജിത്ത് ഭവനിൽ അജിത്കുമാ൪-അജിത ദമ്പതികളുടെ മകൾ അഞ്ജു. ശസ്ത്രക്രിയക്കും തുട൪ ചികിത്സക്കും 30 ലക്ഷത്തോളം രൂപ ചെലവ് വരുന്ന ബോൺമാരോ ട്രാൻസ്പ്ളാൻേറഷന് (മജ്ജ മാറ്റിവെക്കൽ) വിധേയയാകാൻ ഒരുങ്ങുകയാണ് അഞ്ജു. അഞ്ജുവിന് മജ്ജ നൽകുന്നതാകാട്ടെ ഇരട്ട സഹോദരിയായ ആര്യയും.
ഒറ്റനോട്ടത്തിൽ ആ൪ക്കും തിരിച്ചറിയാനാകാത്ത ഇരട്ടകളായ അഞ്ജുവും ആര്യയും ഇക്ബാൽ ഹയ൪ സെക്കൻഡറി സ്കൂളിൽ ഏവ൪ക്കും പ്രിയപ്പെട്ടവരാണ്. അഞ്ച് മാസം മുമ്പ് നിലയ്ക്കാത്ത ശരീരവേദനയുമായാണ് അഞ്ജുവിനെ ആശുപത്രിയിലെത്തിച്ചത്. ശരീരത്തെ അ൪ബുദം കാ൪ന്നുതിന്നുന്നുവെന്നറിഞ്ഞത് മൂന്നുമാസം മുമ്പ് മാത്രം.  ആദ്യഘട്ട ചികിത്സയിൽ പുരോഗതി കണ്ടാണ് തിരുവനന്തപുരം ആ൪.സി.സിയിലെ ഡോക്ട൪മാ൪ മജ്ജ മാറ്റിവെക്കാൻ നി൪ദേശിച്ചത്. സഹോദരിക്ക് ശരീരം പകുത്തുനൽകാൻ ആര്യയും സമ്മതമറിയിച്ചു. ചികിത്സക്കുള്ള തുക കണ്ടെത്തുക കീറാമുട്ടിയായി. എന്നാൽ, അഞ്ജുവും ആര്യയും എന്നും ഒപ്പമുണ്ടാകണമെന്ന ദൃഢനിശ്ചയത്തോടെ സഹപാഠികളും അധ്യാപകരും കുടുംബത്തിൻെറ സങ്കടം ഏറ്റെടുക്കുകയായിരുന്നു.
സ്കൂളിലെ വിദ്യാ൪ഥികൾ വിവിധ സ്ക്വാഡുകളായി തിരിഞ്ഞാണ് പിരിവിനിറങ്ങിയത്. വ്യക്തികളും സ്ഥാപനങ്ങളും വിദ്യാലയങ്ങളും പാരലൽ കോളജുകളും വിദ്യാ൪ഥികളുടെ ദൃഢനിശ്ചയത്തിനൊപ്പം ചേ൪ന്നു. അതോടെ ചികിത്സാചെലവിൻെറ മൂന്നിലൊരുഭാഗം തുക ഇക്ബാൽ ഹയ൪ സെക്കൻഡറി സ്കൂളിലെത്തി. ബുധനാഴ്ച രാവിലെ സ്കൂളിൽ നടക്കുന്ന ലളിതമായ ചടങ്ങിൽ ഈ തുക അഞ്ജുവിൻെറ രക്ഷാക൪ത്താക്കൾക്ക് കൈമാറും.
അഞ്ജുവിനെയും ആര്യയെയും ആഗസ്റ്റ് 17ന് ആശുപത്രിയിൽ പ്രവേശിപ്പിക്കും. അഞ്ജുവിന് 45 ദിവസം ആശുപത്രിയിൽ കഴിയേണ്ടിവരും. ആര്യക്ക് 15 ദിവസത്തെ തുട൪ചികിത്സയാണ് നി൪ദേശിച്ചിട്ടുള്ളത്. ശസ്ത്രക്രിയക്ക് മുമ്പ് ചികിത്സക്കുള്ള പൂ൪ണമായ തുക കണ്ടെത്താനുള്ള പരിശ്രമത്തിലാണ് സഹപാഠികൾ. അഞ്ജുവിൻെറ ചികിത്സാധന സഹായം സ്വരൂപിക്കാൻ പാലോട് എസ്.ബി.ടി ശാഖയിൽ 67190573167 നമ്പറിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.