മുളകുവെള്ളം ഒഴിച്ച് ആക്രമണം; മൂന്നുപേരെ റിമാന്‍ഡ് ചെയ്തു

അടൂ൪: മുളകുവെള്ളം ഒഴിച്ചശേഷം അമ്മാവനേയും മക്കളേയും  ആക്രമിച്ച കേസിൽ മൂന്നുപേരെ റിമാൻഡ് ചെയ്തു.
കൊല്ലൻറയ്യത്ത് വീട്ടിൽ ശാരദൻ (55), സഹോദരൻ അപ്പുക്കുട്ടൻ (60), സഹോദര ഭാര്യ സിന്ധു (30) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. നാലാംപ്രതി രാജേന്ദ്രൻ ഒളിവിലാണ്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം.
 കൊല്ലൻറയ്യത്ത് വീട്ടിൽ അപ്പുക്കുട്ടൻെറയും കൊല്ലൻറയ്യത്ത് താഴേതിൽ ഗോപിയുടേയും അതിരിൽ നിന്ന ആഞ്ഞിലി മരം മുറിച്ചതുമായി ബന്ധപ്പെട്ട് ഗോപിയുടെ മകൻ സുജിത്തിനെ(30) അപ്പുക്കുട്ടൻെറ മകൻ അനീഷ് (30) മ൪ദിച്ചിരുന്നു. തുട൪ന്ന് സംഭവം തിരക്കാനെത്തിയ അമ്മാവൻ വാസുദേവനെയും മക്കൾ രാജേഷിനേയും രതീഷിനെയും അനന്തരവന്മാരായ ശാരദൻ, അപ്പുക്കുട്ടൻ, രാജേന്ദ്രൻ എന്നിവ൪ ചേ൪ന്ന് മ൪ദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മ൪ദനത്തിനുമുമ്പ് മൂവരുടേയും തലയിൽ മുളകുപൊടി കലക്കിയ വെള്ളം ഒഴിച്ചിരുന്നു.
മ൪ദനത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ വാസുദേവൻ (വാസുക്കുട്ടി) തിരുവനന്തപുരം മെഡിക്കൽകോളജാശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച ഉച്ചയോടെ ഏനാത്ത് എസ്. ഐ ജയകുമാറിൻെറ നേതൃത്വത്തിൽ സംഭവസ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.