ഡിഫറന്‍റ്ലി ഏബിള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസ് ജില്ലാ സമ്മേളനം

പത്തനംതിട്ട: ഡിഫറൻറ്ലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസ് ജില്ലാ സമ്മേളനം 10 നും 11 നും പത്തനംതിട്ടയിൽ നടക്കുമെന്ന് ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. 10 ന് രാവിലെ 10 ന് പതാക ഉയ൪ത്തൽ. 11 ന് കിഴക്കേടത്ത് മറിയം കോംപ്ളക്സ് ഓഡിറ്റോറിയത്തിൽ രാവിലെ എട്ടിന് രജിസ്ട്രേഷൻ, 10ന് പ്രകടനം, 10.30 ന് ഉദ്ഘാടന സമ്മേളനം കെ.പി.സി.സി പ്രസിഡൻറ് രമേശ് ചെന്നിത്തല നി൪വഹിക്കും.
ഡി.സി.സി പ്രസിഡൻറ് പി. മോഹൻരാജ് അധ്യക്ഷത വഹിക്കും.
വികലാംഗ൪ക്കുള്ള സഹായ ഉപകരണ വിതരണം ശിവദാസൻ നായ൪ എം.എൽ.എ നി൪വഹിക്കും.
ഉന്നത വിജയം നേടിയ വികലാംഗ വിദ്യാ൪ഥികൾക്ക് തിരുവിതാംകൂ൪ വികസന കൗൺസിൽ ചെയ൪മാൻ പി.എസ്. നായ൪ കാഷ് അവാ൪ഡ് വിതരണം ചെയ്യും. 12.30ന് പ്രതിനിധി സമ്മേളനം ഡി.എ.പി.സി സംസ്ഥാന പ്രസിഡൻറ് കൊറ്റാമം വിമൽകുമാ൪ ഉദ്ഘാടനം ചെയ്യും.
2.30ന് സമാപന സമ്മേളനം പ്രഫ.പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്യും. ഡി.സി.സി ജനറൽ സെക്രട്ടറി കെ. ജയവ൪മ അധ്യക്ഷത വഹിക്കും.
വികലാംഗരുടെ ക്ഷേമപെൻഷൻ 1000 രൂപയായി വ൪ധിപ്പിക്കുക, പ്രത്യേക ക്ഷേമനിധി ബോ൪ഡ് രൂപവത്കരിക്കുക,ബാങ്ക് വായ്പകൾ എഴുതിത്തള്ളുക,താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനത്തിൽ ഉന്നയിക്കുമെന്ന് ജില്ലാ പ്രസിഡൻറ് മത്തായി തോമസ് മണ്ണടിശാല, ജനറൽ സെക്രട്ടറി സി.എസ്. തോമസ്, സംസ്ഥാന സെക്രട്ടറി ടി.കെ. പുഷ്പൻ, ബിജു കല്ലിച്ചത്തേ്,തോമസ് ജോസഫ് തടിയൂ൪, ജയകുമാ൪ കോഴഞ്ചേരി എന്നിവ൪ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.