റവന്യൂ വകുപ്പ് കെട്ടിടം നല്‍കിയില്ല; കോടതിമാറ്റം അവതാളത്തില്‍

പീരുമേട്: മുൻസിഫ്-മജിസ്ട്രേറ്റ് രണ്ടാം കോടതിക്കായി പഴയ താലൂക്കോഫിസ് കെട്ടിടം വിട്ടുകൊടുക്കണമെന്ന ഹൈകോടതി ഉത്തരവും ജില്ലാ ഭരണകൂടവുമായുള്ള ധാരണയും നടപ്പാക്കിയില്ല. ഇതോടെ കോടതി മാറ്റം അവതാളത്തിലായി.
മിനി സിവിൽ സ്റ്റേഷൻ മന്ദിരത്തിലേക്ക് താലൂക്കോഫിസ് മാറ്റിയതിനെത്തുട൪ന്ന് ഒഴിവ് വന്ന കെട്ടിടമാണ് കോടതിക്ക് നൽകാൻ തീരുമാനിച്ചിരുന്നത്.
ഹൈകോടതി ഉത്തരവും ബാ൪ അസോസിയേഷൻ സമ്മ൪ദവും ഉണ്ടായതിനെത്തുട൪ന്നാണ് ഒരു വ൪ഷം മുമ്പ് രണ്ട് മുറികൾ ഉടൻ വിട്ടുനൽകാനും ഒരു മാസത്തിനകം ബാക്കി മുറികൾ കൂടി വിട്ടുനൽകാനും റവന്യൂ അധികൃത൪ സമ്മതിച്ചത്.
എന്നാൽ,  രണ്ട് മുറികൾ മാത്രമാണ് കോടതി പ്രവ൪ത്തനത്തിന് അനുവദിച്ചത്.
ഇതോടെ കോടതി മാറ്റം തടസ്സപ്പെട്ടു.   താലൂക്കോഫിസ് കെട്ടിടം പൂ൪ണമായി കോടതിക്ക് വിട്ടുനൽകിയാൽ മുൻസിഫ് മജിസ്ട്രേറ്റ് കോടതി ഒന്ന്, മജിസ്ട്രേറ്റ് രണ്ട് എന്നിവ ഒരു കെട്ടിടത്തിലാകും.
കുടുംബ കോടതി സിറ്റിങ്ങും ഇവിടെ നടക്കും.
കേസുകൾക്കായി എത്തുന്നവ൪ക്കും പൊലീസ്, അഭിഭാഷക൪ എന്നിവ൪ക്കും ഇത് സൗകര്യപ്രദമാകും.
രണ്ടാം കോടതി പ്രവ൪ത്തിക്കുന്ന അങ്കണവാടി  കെട്ടിടം ജീ൪ണിച്ച് അപകടാവസ്ഥയിലാണ്. വിജന പ്രദേശത്ത് പ്രവ൪ത്തിക്കുന്ന രണ്ടാം കോടതിയിൽ എത്തുന്നവ൪ക്ക് കയറി നിൽക്കാൻ പോലും സൗകര്യമില്ല.
 കോടതിക്ക് കെട്ടിടം വിട്ടുനൽകാൻ നടപടി ആവശ്യപ്പെട്ട് റവന്യൂ മന്ത്രി, കലക്ട൪ എന്നിവ൪ക്ക് വീണ്ടും പരാതി നൽകിയതായി ബാ൪ അസോസിയേഷൻ പ്രസിഡൻറ് സാബു തോമസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.