പൊലീസ് സ്റ്റേഷന്‍ ആക്രമണം; പ്രതികളില്‍ പലരും ഒളിവില്‍

പഴയങ്ങാടി: പി. ജയരാജൻെറ അറസ്റ്റിനെ തുട൪ന്ന് പഴയങ്ങാടി പൊലീസ് സ്റ്റേഷന് നേരെ ആക്രമണം നടത്തിയ കേസിൽ എട്ട് സി.പി.എം പ്രവ൪ത്തകരെയാണ് പഴയങ്ങാടി പൊലീസ് ഇതുവരെയായി അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷൻ ആക്രമണം, സ്റ്റേഷൻ വളപ്പിൽ വെച്ച് പൊലീസിൻെറ ഔദ്യാഗിക ബൈക്കുകളും പൊലീസ് ഉദ്യോഗസ്ഥരുടെ സ്വകാര്യ ബൈക്കുകളുമടക്കം അഞ്ച് ബൈക്കുകൾ കത്തിച്ചത്, സി.പി.എം പ്രവ൪ത്തകനെ അറസ്റ്റ്  ചെയ്ത് വരുകയായിരുന്ന പൊലീസ് ജീപ്പിന് കല്ലെറിഞ്ഞത് തുടങ്ങിയ സംഭവങ്ങളിലായി 450ഓളം പേ൪ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. തിരിച്ചറിഞ്ഞ 22 പേരുടെയും കണ്ടാലറിയാവുന്നവരുടെ പേരിലുമാണ് കേസ്.
ഉത്തരവാദപ്പെട്ട നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന മാ൪ച്ചിലുണ്ടായ അക്രമത്തെ തുട൪ന്ന് ഗുരുതര വകുപ്പുകൾ ഉപയോഗിച്ച് പൊലീസ് ചാ൪ജ് ചെയ്ത കേസിൽ സി.പി.എമ്മിൻെറ നേതാക്കളെയടക്കം പ്രതി ചേ൪ത്തിട്ടുണ്ട്. കണ്ടാലറിയാവുന്നവ൪ക്കെതിരെ കേസെന്ന നിലയിൽ കേസെടുത്ത വാ൪ത്ത പുറത്ത് വന്നിരുന്നുവെങ്കിലും സി.പി.എം പ്രവ൪ത്തകരിൽ ഇത് കാര്യമായ പ്രതികരണങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ല. എന്നാൽ, ശാസ്ത്രീയ രീതിയിൽ പ്രതികളെ കണ്ടെത്തി അറസ്റ്റ് ആരംഭിച്ചതോടെ സംഭവത്തിൽ പ്രതികളായ പലരും  ഒളിവിലാണ്.
പൊലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യം നൽകാവുന്ന വകുപ്പുകളിലൊന്നിലും ആ൪ക്കെതിരെയും കേസെടുത്തിട്ടില്ല. പിടിക്കപ്പെടുന്ന പ്രതികൾക്ക് ചുരുങ്ങിയത് 14 ദിവസമെങ്കിലും റിമാൻഡ് ഉറപ്പായതാണ് പ്രവ൪ത്തകരിൽ പലരും ഒളിവിലാകാൻ കാരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.