ചൈനയില്‍ കൊടുങ്കാറ്റ്; ഒമ്പതു മരണം

ബെയ്ജിങ്: ചൈനയിലെ വടക്കുകിഴക്കൻ പ്രവിശ്യയായ ലിയാവോനിങ്ങിൽ വീശിയടിച്ച കൊടുങ്കാറ്റിൽ ഒമ്പതു പേ൪ കൊല്ലപ്പെടുകയും നാലുപേരെ കാണാതാവുകയും ചെയ്തു. 100ലധികം പേ൪ മണ്ണിനടിയിൽ കുടുങ്ങിയിരിക്കുകയാണ്. 'ഡംറെ' എന്നറിയപ്പെടുന്ന കൊടുങ്കാറ്റ് തീജിയ ഗ്രാമത്തിൽ വൻ നാശം വിതച്ചു.
മണ്ണിനടിയിൽ കുടുങ്ങിയ 200 പേരിൽ ഏറക്കുറെ പകുതിപേരെ രക്ഷപ്പെടുത്തിയതായി പ്രാദേശിക സ൪ക്കാ൪ അധികൃത൪ അറിയിച്ചു. കൊടുങ്കാറ്റിനെ തുട൪ന്ന് റെയിൽ ഗതാഗതം തടസ്സപ്പെട്ടു. പലയിടങ്ങളിലും വൈദ്യുതി ബന്ധം പൂ൪ണമായും വിച്ഛേദിക്കപ്പെട്ട നിലയിലാണ്.  ലക്ഷത്തിലധികം പേ൪ ഭവനരഹിതരായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.