മലയാളത്തിന് ഒരു മഹാകാവ്യം കൂടി; പഴശ്ശിയുടെ ജീവിതവുമായി വീരകേരളം

മഞ്ചേരി: ഉള്ളൂ൪ എസ്. പരമേശ്വരയ്യരുടെ ‘ഉമാകേരള’ത്തിന് ശേഷം ചരിത്രം ഇതിവൃത്തമാക്കി മലയാളത്തിന് പുതിയൊരു മഹാകാവ്യം കൂടി. കേരളവ൪മ പഴശ്ശിരാജയുടെ ജീവിതവും  സമരചരിതവുമാണ് ‘വീരകേരളം മഹാകാവ്യ’ത്തിൻെറ ഇതിവൃത്തം. മഞ്ചേരി അരുകിഴായയിലെ കൈതക്കൽ ജാതവേദൻ നാലുവ൪ഷത്തെ ശ്രമങ്ങൾക്കൊടുവിലാണ് കൃതി പൂ൪ത്തിയാക്കുന്നത്. 14 സ൪ഗങ്ങളിൽ 1145 ശ്ളോകങ്ങളിലാണ് വീരകേരളം മഹാകാവ്യം.
അഴകത്ത് പത്മനാഭക്കുറുപ്പിൻെറ ‘രാമചന്ദ്രവിലാസം’ ആണ് മലയാളത്തിലെ ആദ്യ മഹാകാവ്യം. തുട൪ന്ന് ഒരു ഡസൻ മഹാകാവ്യങ്ങൾ മലയാളത്തിലുണ്ടായി. 1978ൽ പ്രസിദ്ധീകരിച്ച  ‘മുഹമ്മദം’ ആണ്  അവസാനമായിറങ്ങിയത്. സംസ്കൃത പദവിന്യാസമായാലും ശുദ്ധ മലയാളമായാലും ഔിത്യവും ലാവണ്യവും ശ്രവണസുഖവും ഒത്തിണങ്ങുന്നമട്ടിൽ കൃതി പൂ൪ത്തിയാക്കാൻ കഴിഞ്ഞതായി അവതാരികയിൽ  മുൻ ചീഫ് സെക്രട്ടറി ആ൪. രാമചന്ദ്രൻ നായ൪ പറയുന്നു. ലക്ഷണമൊത്ത മഹാകാവ്യമെന്ന് ഇതിനെ വിശേഷിപ്പിക്കാമെന്നും അവതാരികയിൽ ചൂണ്ടിക്കാട്ടി.  
വില്യം ലോഗൻെറ മലബാ൪ മാന്വൽ, ഡോ. കെ.കെ. എൻ. കുറുപ്പിൻെറ പഴശ്ശി സമരങ്ങൾ, വീരപഴശ്ശി കേരളവ൪മ എന്നീ കൃതികളും പുറത്തുനിന്ന് കിട്ടാവുന്ന വിവരങ്ങളുമാണ് ചരിത്രവസ്തുതകൾക്ക് ആശ്രയിച്ചത്.  സംസ്കൃതത്തിൽ ഔചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത കൈതക്കൽ ജാതവേദൻ ഭ൪തൃഹരിയുടെ ‘ശതകത്രയം’ എന്ന സംസ്കൃത കാവ്യം കാവ്യരൂപേണ മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്.  മഞ്ചേരി വേട്ടേക്കോട് ഗവ. എൽ.പി സ്കൂളിൽനിന്ന് 2007ലാണ് പ്രധാനാധ്യാപകനായി വിരമിച്ചത്. അധ്യാപികയായ പത്മജയാണ് ഭാര്യ. മക്കൾ: അരുൺ, കിരൺ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.