സേവനാവകാശ നിയമം നവംബറില്‍

തിരുവനന്തപുരം: സേവനാവകാശ നിയമം മൂന്നു മാസത്തിനകം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. സെക്രട്ടറിയേറ്റിനെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. സേവനാവകാശ നിയമം നവംബറിൽ നടപ്പാക്കാൻ കഴിഞ്ഞദിവസം ചേ൪ന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിരുന്നു.

മൂന്നു മാസത്തിനകം ഏതെല്ലാം വകുപ്പുകളിൽ നിന്ന് ഏതെല്ലാം സേവനങ്ങൾ ഈ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ കഴിയുമെന്ന് നിശ്ചയിച്ച് വിജ്ഞാപനം ചെയ്യും. ഓരോ സേവനവും നൽകാൻ വേണ്ട സമയവും നിശ്ചയിക്കും. നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിശ്ചയിക്കാൻ ധനം, വ്യവസായം, വൈദ്യുതി, റവന്യു വകുപ്പ് മന്ത്രിമാ൪ അംഗങ്ങളായി മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി.

നിയമസഭ പാസാക്കിയ പ്രകാരം നിയമം നടപ്പാക്കാൻ ആറുമാസം സമയമുണ്ടെങ്കിലും മൂന്നു മാസത്തിനകം തന്നെ സേവനാവകാശ നിയമം നടപ്പാക്കാനാണ് സ൪ക്കാ൪ ലക്ഷ്യമിടുന്നതെന്നും തീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.