കുട്ടികള്‍ എല്ലാ അര്‍ഥത്തിലും മാറി

ടി.വി, സിനിമ, മൊബൈൽ ഫോൺ, ഇൻറ൪നെറ്റ് എന്നിവയുടെ അനിയന്ത്രിത ഉപയോഗം കുട്ടികളെ വഴിതെറ്റിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്.  
അണുകുടുംബങ്ങളായി മാറിയതുമൂലം കുട്ടികൾക്കുമേൽ രക്ഷിതാക്കളുടെ ശ്രദ്ധക്കുറവും വഴിതെറ്റലിന് ആക്കം കൂട്ടുന്നു.  എല്ലാ അ൪ഥത്തിലും കുട്ടികൾ മാറി. കാരണം അവരെ സ്വാധീനിക്കുന്ന ലോകം വളരെ വലുതാണ്. സാങ്കേതിക വിദ്യയിലെ മാറ്റം കുട്ടികളുടെ വള൪ച്ചയിൽ മാത്രമല്ല, അവ൪ ഇടപെടുന്ന മേഖലയിലെല്ലാം ഒരു ഉടച്ചുവാ൪ക്കൽ തന്നെ വരുത്തി. 13 വയസ്സുകാരൻ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം അറിയാത്ത ഭാവത്തിൽ നടക്കുന്ന സംഭവമാണ് ജില്ലയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
തോട്ടം മേഖലകൾ ഉൾപ്പെടുന്ന ഇടുക്കിക്ക് ഭൂമിശാസ്ത്രപരമായും ഒട്ടേറെ പ്രത്യേകതകളുണ്ട്. ഇത് ആളുകളുടെ ജീവിത ചിന്താരീതിയെ വളരെയധികം സ്വാധീനിക്കാറുണ്ട്. മാതാപിതാക്കൾ രാവിലെ ജോലിക്കുപോയി രാത്രി മടങ്ങിവരുന്ന വീടുകളിൽ കുട്ടികൾ വഴിതെറ്റാനുള്ള സാധ്യത കൂടുതലാണ്. ഇത് മുതലാക്കുന്ന മാഫിയകൾ തന്നെ ജില്ലയിലുണ്ട്.
കുട്ടികളെ മാതാപിതാക്കൾ കേൾക്കുക, അവരുടെ നല്ല കൂട്ടുകാരാകുക, പഠനത്തിൻെറ പേര് പറഞ്ഞ് നിരന്തരം കുട്ടികളെ സമ്മ൪ദത്തിലാക്കരുത്, ഇൻറ൪നെറ്റ്, ഫേസ്ബുക്, മൊബൈൽ എന്നിവയുടെ ഉപയോഗം മാതാപിതാക്കളുടെ നിയന്ത്രണത്തിലായിരിക്കണം, ലഹരി ഉപയോഗിക്കാനുള്ള വാസന ഇന്ന് കുട്ടികളിൽ വളരെ കൂടുതലാണ്.
കുട്ടികളുടെ മുന്നിലിരുന്ന് മദ്യപിക്കരുത്, കുട്ടികൾ മോഡേൺ വേഷങ്ങൾ തെരഞ്ഞെടുക്കുമ്പോൾ അത് ശരീരത്തിന് ഇണങ്ങിയവയാണോ എന്ന് മാതാപിതാക്കൾ ശ്രദ്ധിക്കണം, കുട്ടികൾക്ക് അച്ചടക്കവും ധാ൪മിക മൂല്യങ്ങളും മാതാപിതാക്കൾ ചെയ്ത് കാണിച്ചുകൊടുക്കണം, അധ്യാപക൪ കുട്ടികളോട് നല്ല സമീപനം കാഴ്ചവെക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.