വീടുകയറി ആക്രമണം: രണ്ട് സ്ത്രീകള്‍ക്കും കുട്ടിക്കും പരിക്ക്

അടിമാലി: അപകടകരമായ രീതിയിൽ വൈദ്യുതി ലൈൻ വലിച്ചതിനെതിരെ പരാതി നൽകിയ കുടുംബത്തെ വീടുകയറി ആക്രമിച്ചു. മൂന്ന് പേ൪ക്ക് പരിക്കേറ്റു. വെള്ളത്തൂവൽ പ്രൈമറി ഹെൽത്ത് സെൻററിലെ ജീവനക്കാരി ആനച്ചാൽ ആമക്കണ്ടം റൈഹാനത്ത് മൻസിൽ സഫിയ റിയാസ് (25), മകൾ ഹാഷ്മി (അഞ്ച്), സഫിയയുടെ മാതാവ് സൈനബ (70) എന്നിവ൪ക്കാണ് പരിക്കേറ്റത്. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവാസി പുളിക്കചുണ്ടയിൽ കുഞ്ഞുമോൾ, മകൾ ഗ്രീഷ്മ എന്നിവ൪ക്കെതിരെ വെള്ളത്തൂവൽ പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.