ജ്വല്ലറിയില്‍ മോഷണശ്രമം

തുറവൂ൪: തുറവൂ൪ കവലയിലെ ശിൽപ്പി ജ്വല്ലറിയിൽ ഭിത്തി തുരന്ന് മോഷണശ്രമം. വെള്ളിയാഴ്ച പുല൪ച്ചെയായിരുന്നു സംഭവം. മോഷ്ടാവ് അകത്തുകയറിയ ഉടൻ സെക്യൂരിറ്റി സിസ്റ്റം കുത്തിയതോട് സി.ഐ പി.കെ. ശിവൻ, എസ്.ഐ, ജ്വല്ലറി ഉടമ എന്നിവ൪ക്ക് വോയ്സ് മെസേജ് അയക്കുകയും സൈറൺ മുഴങ്ങുകയും ചെയ്തു. ഇതോടെ മോഷ്ടാവ് രക്ഷപെട്ടു.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചില്ല. സമീപത്തെ മറ്റൊരു ജ്വല്ലറിയിലും മോഷണശ്രമം നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.