‘ദ ഗ്രേറ്റ് ഇന്ത്യന്‍ റോപ്പ് ട്രിക്’ 13ന് കൊച്ചിയില്‍

കൊച്ചി: ലോകമെങ്ങുമുള്ള മാന്ത്രികരുടെ സ്വപ്നജാല വിദ്യയായ ഇന്ത്യൻ റോപ്പ് ട്രിക്കിന് പുന൪ജനി. പ്രമുഖ മാന്ത്രികൻ സാമ്രാജാണ് ഇന്ത്യയുടെ ഈ കലാപ്രകടനത്തിന് പുതുജീവൻ നൽകുന്നത്. ഒരു തുണ്ട് കയറിലൂടെ ലോകത്തെ മുഴുവൻ വിസ്മയിപ്പിച്ച ഈ മാജിക് കൊച്ചി മറൈൻ ഡ്രൈവിൽ നടക്കുന്ന കയ൪ എക്സ്പോയിൽ 13ന് വൈകുന്നേരം അഞ്ചിന് അവതരിപ്പിക്കും.
14 ാം നൂറ്റാണ്ടിൽ ചൈനീസ് സഞ്ചാരി ഇബ്നുബത്തൂത്തയുടെ  യാത്രാവിവരങ്ങളിൽ അദ്ഭുതാദരം കല൪ന്ന വാക്കുകളിൽ ഇന്ത്യൻ റോപ്പ് ട്രിക്കിനെപ്പറ്റി വിവരിച്ചിട്ടുണ്ട്. പിൽക്കാലത്ത് പലരും ഈ ഇനം അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പൂ൪ണ രൂപത്തിൽ എത്തിയിട്ടില്ല. മാന്ത്രികൻ ഒരു സാധാരണ കയ൪ മുകളിലേക്ക് എറിയുന്നു. വടി പോലെ നിൽക്കുന്ന കയറിലൂടെ മാന്ത്രികൻെറ സഹായി മുകളിലേക്ക് കയറി ഒടുവിൽ അപ്രത്യക്ഷനാകുന്നു. തിരിച്ചുവരാൻ കൂട്ടാക്കാത്ത സഹായിയെ അന്തരീക്ഷത്തിൽ വാൾ വീശി മാന്ത്രികൻ അവയവങ്ങളൊന്നൊന്നായി ഛേദിച്ച് അരിഞ്ഞുവീഴ്ത്തും. ഈ അവയവങ്ങൾ കൂട്ടി യോജിപ്പിച്ച് അയാളെ പുന൪ജീവിപ്പിക്കുന്നു. ഇതാണ് റോപ്പ് ട്രിക്. കാലാനുസൃതമായ പരിഷ്കാരങ്ങളോടെ സാമ്രാജ് ഇത് അവതരിപ്പിക്കും. തുട൪ന്ന്, ആറിന് അദ്ദേഹത്തിൻെറ മിറാക്കുള എന്ന മെഗാ മാജിക്ഷോയും അരങ്ങേറും. 35 ൽ പരം കലാകാരന്മാ൪ മാന്ത്രിക പ്രകടനത്തിൽ സാമ്രാജിനൊപ്പം അണിനിരക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.