പാതാളം ബണ്ടിന്‍െറ തകര്‍ച്ച: ഓരുവെള്ളം കുടിവെള്ള വിതരണത്തെ ബാധിക്കും

കളമശേരി: പാതാളം ബണ്ട് തക൪തിനാൽ  പെരിയാറിൽ ഓരുവെള്ളം കയറുന്നത് കുടിവെള്ളവിതരണത്തെയും വ്യവസായ മേഖലയെയും പ്രതികൂലമായി ബാധിച്ചേക്കും.
 രണ്ട് ദിവസമായി രാവിലെയും വൈകുന്നേരവും വേലിയേറ്റത്തിൽ പെരിയാറിലേക്ക് ഓരുവെള്ളം ഒഴുകി എത്തുന്നുണ്ട്. മഴ കുറഞ്ഞതാണ് പുഴയിലെ ഒഴുക്ക് തടസ്സപ്പെടാൻ കാരണം.
സാധാരണയായി നവംബ൪- ഡിസംബ൪ മാസങ്ങളിൽ ഉണ്ടാകുന്ന വേലിയേറ്റത്തിൽ കടലിൽ നിന്ന് ഉപ്പുവെള്ളം കയറുന്നത് തടയാൻ   പാതാളത്ത് പെരിയാറിൽ കുറുകെ താൽക്കാലിക ബണ്ട് സ്ഥാപിക്കാറാണ് പതിവ്. എന്നാൽ, ഇക്കുറി വ൪ഷാരംഭത്തിൽ തന്നെ താൽക്കാലിക ബണ്ട് തകരുകയും അപ്രതീക്ഷിതമായി മഴ കുറയുകയും ചെയ്തു.ഡാമിൽ നിന്നുള്ള വെള്ളം പുറത്ത് വരാതെ ഒഴുക്ക് ഇല്ലാതിരുന്നതും പ്രശ്ന കാരണമായി.
ഓരുവെള്ളം തടയാനായി വീണ്ടും താൽക്കാലിക ബണ്ട് നി൪മിക്കേണ്ട അവസ്ഥയാണുള്ളത്.  ഓരുവെള്ളം പെരിയാറിലേക്ക് ഒഴുകി എത്തുന്നത് വിശാല കൊച്ചിയിലെ അടക്കം ലക്ഷക്കണക്കിന് ജനങ്ങളുടെ കുടിവെള്ളത്തെയാണ് ബാധിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.