ജനറല്‍ ആശുപത്രിക്ക് ഫിക്കി അവാര്‍ഡ് നാമനിര്‍ദേശം

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയെ ഫിക്കി (ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി) അവാ൪ഡിനായി നാമനി൪ദേശം ചെയ്തു. ആശുപത്രികളുടെ വിഭാഗത്തിൽ നാമനി൪ദേശം ചെയ്തിട്ടുള്ള മൂന്ന് എണ്ണത്തിൽ  കേരളത്തിൽ നിന്നുള്ള ഏക ആശുപത്രിയാണിത്. ഈമാസം ദൽഹിയിൽ നടക്കുന്ന അവസാനവട്ട പരിശോധനയിൽ ഇതുസംബന്ധിച്ച അവതരണത്തിന് ആശുപത്രി മുൻ സൂപ്രണ്ടും ഇപ്പോൾ ജില്ലാ മെഡിക്കൽ ഓഫിസറുമായ ഡോ. ജുനൈദ് റഹ്മാനെ കലക്ട൪ പി.ഐ. ഷെയ്ഖ് പരീത് നിയോഗിച്ചു.
ആ൪.എം.ഒ ക്വാ൪ട്ടേഴ്സിൻെറ സ്ഥലമുപയോഗിച്ച് സൂപ്പ൪ സ്പെഷ്യാലിറ്റി ബ്ളോക്കും ഡോക്ട൪മാ൪ക്ക് താമസ സൗകര്യവും ഒരുക്കാൻ യോഗത്തിൽ തീരുമാനമായി. ഹൈബി ഈഡൻ എം.എൽ.എ  ഇതിനായി സന്നദ്ധസംഘടന വഴി ഒരു കോടി     തരപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ഫണ്ട് ആവശ്യമായി വന്നാൽ നൽകാമെന്ന് ലൂഡി ലൂയിസ് എം.എൽ.എ പറഞ്ഞു. ബ്ളോക്കിൻെറ രൂപരേഖ അഞ്ചുദിവസത്തിനകം തയാറാകും.
എൻ.എ.ബി.എച്ച്. അക്രഡിറ്റേഷനുള്ള ഏക സ൪ക്കാ൪ ആശുപത്രിയെന്ന പരിഗണനയാണ് ഫിക്കി അവാ൪ഡിനായി ജനറൽ ആശുപത്രിക്ക് നാമനി൪ദേശം ലഭിക്കാൻ കാരണം. ഇതിനുള്ള പ്രവ൪ത്തനം  നടത്തിയത് ഡോ. ജുനൈദിൻെറ നേതൃത്വത്തിലായിരുന്നു. ഈ അവാ൪ഡ് ലഭിച്ചാൽ അതൊരു വലിയ നേട്ടമായിരിക്കുമെന്ന് ആശുപത്രി വികസന സമിതി യോഗത്തിൽ കലക്ട൪ പറഞ്ഞു. ആശുപത്രിയിൽ 12 മെഷീനുകളോടെ സജ്ജമാക്കുന്ന ഡയാലിസിസ് കേന്ദ്രം ഈമാസം 12ന് മുഖ്യമന്ത്രി തുറന്നുകൊടുക്കും. അസറ്റ് മെയിൻറനൻസ് ഫണ്ട്, ആ൪.എസ്.ബി.വൈ ഫണ്ട് എന്നിവയുപയോഗിച്ച് ആശുപത്രിയിലെ കാഷ്വൽറ്റി    ബ്ളോക് നവീകരിക്കാനുള്ള പദ്ധതിക്ക് യോഗം അംഗീകാരം നൽകി. നിലവിലെ ആറു കിടക്കകൾ പത്തായി  ഉയ൪ത്തുകയാണ് ലക്ഷ്യം.
കാൻസ൪ വാ൪ഡ് 50 ലക്ഷം രൂപ ചെലവിൽ നവീകരിക്കാനുള്ള റോട്ടറി ക്ളബ് ഓഫ് കൊച്ചി വെസ്റ്റിൻെറ പദ്ധതിക്കും അംഗീകാരമായി. കീമോ തെറപ്പി യൂനിറ്റിൽ 28 കിടക്കകൾ സജ്ജീകരിച്ച് മുഴുവനായി ശീതീകരിക്കുന്ന സംവിധാനമാണ് പദ്ധതിയിൽ പ്രധാനമായുള്ളത്. ഇതോടൊപ്പം കാൻസ൪ വാ൪ഡ് പുന$ക്രമീകരിക്കാനും ആലോചനയുണ്ട്.
 എം.എൽ.എമാരായ ഹൈബി ഈഡൻ, ഡൊമിനിക് പ്രസൻേറഷൻ, ലൂഡി ലൂയിസ്, ഡി.എം.ഒ ഡോ.ജുനൈദ് റഹ്മാൻ, ആയു൪വേദ ഡി.എം.ഒ  ഡോ.ഹേമേഷ് പി. ജോഷി, എൻ.ആ൪.എച്ച്.എം  ജില്ലാ പ്രോഗ്രാം മാനേജ൪ ഡോ.കെ.വി. ബീന, ആശുപത്രി സൂപ്രണ്ട് ഡോ.പി.ജി. ആനി,ഡോ. കാതറിൻ, വികസന സമതിഅംഗങ്ങളായ എ.ശ്രീധരൻ,എം.പി. രാധാകൃഷ്ണൻ, സോജൻ ആൻറണി തുടങ്ങിയവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.