സൊസൈറ്റിയുടെ സ്കാനിങ്, എ.സി.ആര്‍ ലാബുകളില്‍ പാതി നിരക്ക്

മഞ്ചേരി: സ്കാനിങിന് ജനറൽ ആശുപത്രിയിലെ കെ.എച്ച്.ആ൪.ഡബ്ള്യു.എസ് സി.ടി സ്കാൻ സെൻറ൪ ഈടാക്കുന്നത് സ്വകാര്യ സി.ടി ലാബുകളിലെ നിരക്കിൻെറ പകുതി. പുറത്തെ സി.ടി സ്കാൻ ലാബുകളിൽ തല സ്കാൻ ചെയ്യാൻ 1600 രൂപ ഈടാക്കുന്നതിന് ഇവിടെ 800 രൂപയാണ്. ഫുൾ ബോഡി സ്കാനിങ്ങിന് 6000 മുതൽ 7000 രൂപവരെ സ്വകാര്യ കേന്ദ്രങ്ങൾ ഈടാക്കുമ്പോൾ ജനറൽ ആശുപത്രിയിൽ 2000 രൂപയാണ്. എ.സി.ആ൪ ലാബിലും നിരക്ക് കുറവാണ്. ഹോ൪മോൺ ടെസ്റ്റിന് പുറത്ത് 350 രൂപ വരെ വാങ്ങുമ്പോൾ സൊസൈറ്റിയുടെ ലാബിൽ 250 രൂപയാണ്. രക്ത പരിശോധനക്കും കൊളസ്ട്രോൾ പരിശോധനക്കും നിരക്ക് കുറവാണ്.
അതേസമയം, ജനറൽ ആശുപത്രിയുടെ കെട്ടിടവും സൗകര്യങ്ങളും ഉപയോഗിക്കുന്നതിനാൽ പട്ടികവ൪ഗ, നി൪ധന വിഭാഗങ്ങൾക്ക് നിശ്ചിത ഇളവുകൾ വേണമെന്ന ആവശ്യം പരിഗണിച്ചിട്ടില്ല. കെട്ടിട സൗകര്യങ്ങൾ ഉപയോഗിക്കുന്നതിൻെറ പേരിൽ ആശുപത്രി മാനേജിങ് ഫണ്ടിലേക്ക് സൊസൈറ്റി വാടക നൽകുന്നില്ല. ജനറൽ ആശുപത്രിക്ക് പുറമെ സ്വകാര്യ ആശുപത്രികളിലെ രോഗികളും സ്കാനിങ്, ലാബ് പരിശോധനക്ക് ജനറൽ ആശുപത്രിയിലെത്തുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.