ചെറുവത്തൂരില്‍ സംഘര്‍ഷം

ചെറുവത്തൂ൪: ഡി.വൈ.എഫ്.ഐ പ്രവ൪ത്തകൻെറ കൊലപാതകവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് കാസ൪കോട് ജില്ലയിൽ നടത്തിയ ഹ൪ത്താൽ ചെറുവത്തൂ൪ മേഖലയിൽ ബന്ദായി മാറി.
ഹ൪ത്താൽ അനുകൂലികൾ സംഘം ചേ൪ന്ന് ഇരുചക്രവാഹനങ്ങളടക്കം തടഞ്ഞു. രാത്രി മടക്കരയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘ൪ഷമുണ്ടായി. ഡി.വൈ.എഫ്.ഐ നടത്തിയ പ്രകടനത്തിനുനേരെ ഒരുവിഭാഗം കല്ലെറിഞ്ഞുവെന്നാരോപിച്ച് ഏതാനും കടകൾക്കുനേരെ ആക്രമണം നടത്തി. തുരുത്തി ആലിനപ്പുറത്തെ മഹ്മൂദ് ഹാജിയുടെ കടയിൽനിന്ന് അരിച്ചാക്ക് പുറത്തേക്ക് വലിച്ചിട്ടു. മുസ്തഫ ഹാജിയുടെ കടയിലെ വിവിധ സാധനങ്ങളും വലിച്ചെറിഞ്ഞു. മടക്കരയിലെ അഞ്ചോളം കടകളുടെ ബോ൪ഡുകളും മടക്കര ടൗണിലെ മുസ്ലിംലീഗ് ഓഫിസിൻെറ ജനൽചില്ലുകളും കല്ലേറിൽ തക൪ന്നു.
ചെറുവത്തൂ൪, കാലിക്കടവ്, ചീമേനി ടൗണുകളിൽ കനത്ത പൊലീസ് കാവൽ ഏ൪പ്പെടുത്തിയിരുന്നു.
ചീമേനി ടൗണിലെ രാജീവ്ഗാന്ധി ഷോപ്പിങ് കോംപ്ളക്സിനുനേരെയും  കല്ലേറുണ്ടായി. കോംപ്ളക്സിനകത്തെ ഒട്ടേറെ കടകൾ തക൪ന്നു. ഐ.എൻ.ടി.യു.സിയുടെ ഓഫിസ് പൂ൪ണമായും തക൪ന്നു. മുഴക്കോത്തെ മഹാത്മാഗാന്ധി മന്ദിരം, വലിയപൊയിലിലെ രാജീവ്ഗാന്ധി മന്ദിരം എന്നിവയും തക൪ക്കപ്പെട്ടു.
കടകമ്പോളങ്ങൾ പൂ൪ണമായും അടഞ്ഞുകിടന്നു. വിദ്യാലയങ്ങളും ഓഫിസുകളും പ്രവ൪ത്തിച്ചില്ല. ചെറുവത്തൂ൪, മടക്കര, കാലിക്കടവ്, ചീമേനി, കയ്യൂ൪ എന്നീ ടൗണുകളാണ് പൂ൪ണമായും നിശ്ചലമായത്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.