ലീഗ്, സി.പി.എം പ്രകടനങ്ങള്‍ക്കിടെ പേരാമ്പ്രയില്‍ കടകള്‍ ആക്രമിച്ചു

പേരാമ്പ്ര: മുസ്ലിംലീഗും സി.പി.എമ്മും നടത്തിയ പ്രതിഷേധ പ്രകടനങ്ങൾക്കിടെ പേരാമ്പ്രയിൽ മൂന്നു കടകൾക്കുനേരെ ആക്രമണം. വെള്ളിയാഴ്ച രണ്ടിനു നടന്ന ലീഗ് പ്രകടനത്തിൽനിന്നാണ് മാ൪ക്കറ്റ് പരിസരത്തെ ഒമേഗ ഹോട്ടലിൻെറയും സമീപത്തെ സ്റ്റാൻഡേ൪ഡ് ഫ൪ണീച്ചറിനും നേരെ കല്ലേറുണ്ടായത്. ഹോട്ടലിൻെറ മുൻവശത്തെ ഗ്ളാസ് തക൪ന്നു. ഫ൪ണിച്ച൪ ഷോപ്പിലെ അലമാരയുടെ കണ്ണാടിയും തക൪ന്നു. സി.പി.എം ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച ലീഗ് പ്രവ൪ത്തകരെ പൊലീസ് ലാത്തിവീശി ഓടിച്ചു. ഹ൪ത്താൽ ദിനത്തിൽ മുസ്ലിംലീഗ് പഞ്ചായത്ത് കമ്മറ്റി ഓഫിസിനും കക്കാട് ശാഖാ കമ്മിറ്റി ഓഫിസിനുംനേരെ കല്ലേറ്  നടത്തിയതിൽ പ്രതിഷേധിച്ചായിരുന്നു ലീഗ് പ്രകടനം. ഇതിനുള്ള മറുപടിയായാണ് വൈകീട്ട് സി.പി.എം  പ്രകടനം നടന്നത്. ബസ്സ്റ്റാൻഡ് പരിസരത്തുനടന്ന യോഗത്തിനിടെയാണ് പരിസരത്തെ ഹോളിവുഡ് റെഡിമേഡ്  ഷോപ്പിൻെറ ഗ്ളാസ് അടിച്ചുതക൪ത്തത്.  സ്റ്റാൻഡിൽ ഗതാഗത തടസ്സം സൃഷ്ടിച്ച സി.പി.എം പ്രവ൪ത്തകരെ പൊലീസ് വിരട്ടിയോടിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.