കഞ്ചാവുമായി പിടിയില്‍

കോഴിക്കോട്: കഞ്ചാവ് വിൽക്കാനെത്തിയയാൾ എക്സൈസ് പിടിയിലായി. തൃശൂ൪ മുകുന്ദപുരം മറ്റത്തൂ൪ ചുങ്കം ദിനേശൻ എന്ന വിനേശനാ(49)ണ് 441 ഗ്രാം കഞ്ചാവുമായി പിടിയിലായത്. കോവൂ൪ ഇ.എം.എസ് മന്ദിരത്തിന് സമീപം എക്സൈസ് സ്പെഷൽ സ്ക്വാഡ് സി.ഐ ദിവാകരനും സംഘവുമാണ് രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടിയത്.
തമിഴ്നാട്ടിലെ കമ്പത്തുനിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. കുന്ദമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് ഗാ൪ഡുമാരായ  മുഹമ്മദ് അസ്ലം, ഉണ്ണികൃഷ്ണൻ, ഇ൪ഷാദ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.