മണ്ണും മനുഷ്യരുമാണ് എന്റെ സമുദായം; ജോര്‍ജിന് ടി.എന്‍ പ്രതാപന്റെ കത്ത്

തിരുവനന്തപുരം: പൊതു മുതൽ വിറ്റു മുടിക്കുന്ന കൊതിയൻമാ൪ക്കെതിരെ മരണം വരെ പൊരുതുമെന്ന മുന്നറിയിപ്പുമായി ചീഫ് വിപ്പ് പി.സി ജോ൪ജിന് ടി.എൻ പ്രതാപന്റെ തുറന്ന കത്ത്.
ധീവര സമുദായാംഗമായ ടി.എൻ പ്രതാപൻ മൽസ്യ ത്തൊഴിലാളികളുടെപ്രശ്നങ്ങൾക്ക് മുൻഗണന നൽകിയാൽ മതിയെന്നും ക൪ഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ തങ്ങളെപോലുള്ളവ൪ ഉണ്ടെന്നുമുള്ള പി.സി ജോ൪ജിൻെറ ആക്ഷേപത്തിന് മറുപടിയായാണ് പ്രതാപന്റെ കത്ത്.

മിസ്റ്റ൪ ജോ൪ജ്,കടലോര ഗ്രാമത്തിൽ പാവപ്പെട്ട കുടംബത്തിലാണ് ഞാൻ ജനിച്ചത്. ദാരിദ്ര്യത്തിലാണ് വള൪ന്നത്. മണ്ണും മനുഷ്യരുമാണ് എന്റെ സമുദായം. പൊതുമുതൽ വിറ്റുമുടിക്കുന്ന കൊതിയൻമാ൪ക്കെതിരെ മരണം വരെ പൊരുതും.  നിയമസഭയിലേക്ക് എന്നെ അയച്ച പാവപ്പെട്ട ജനങ്ങളെ പരിഹസിക്കരുത് -ടി.എൻ പ്രതാപൻ. എന്നാണ് കത്തിന്റെ രൂപം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.