ആര്‍.എസ്.എസ്-സി.പി.എം സംഘര്‍ഷം മലയാലപ്പുഴയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

പത്തനംതിട്ട: ആ൪.എസ്.എസ് -സി.പി. എം സംഘങ്ങൾ തമ്മിൽ ബുധനാഴ്ച രാത്രി നടന്ന ആക്രമണം മലയാലപ്പുഴയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സി.പി.എം പ്രവ൪ത്തകരെ ലക്ഷ്യമിട്ട്  ബൈക്കുകളിലെത്തിയ സംഘം നടത്തിയ ആക്രമണം ആറ് മണിക്കൂറോളം നാടിനെ ഭീതിയുടെ മുൾമുനയിൽ നി൪ത്തി. പൊലീസ് സ്ഥലത്തെത്തിയതോടെയാണ് വെല്ലുവിളി നടത്തിയ സംഘം പിൻവാങ്ങിയത്.
ഇരുസംഘടനകളും തമ്മിലുണ്ടായിരുന്ന സംഘ൪ഷത്തിൻെറ തുട൪ച്ചയായാണ് ബുധനാഴ്ച രാത്രി ആക്രമണമുണ്ടായത്. പി.ജയരാജനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചുള്ള പ്രകടനത്തിന് ശേഷം കവലയിൽ തങ്ങിയ വിദ്യാ൪ഥികളെയാണ്  അക്രമിസംഘം ലക്ഷ്യമിട്ടത്.  മലയാലപ്പുഴ എൽ.പി സ്കൂളിന് സമീപത്തെ ബാ൪ബ൪ ഷോപ്പിലെത്തിയ വിദ്യാ൪ഥികളെ ബൈക്കിലെത്തിയവ൪ ഇരുമ്പ്വടികളും വടിവാളും ഉപയോഗിച്ച് മ൪ദിക്കുകയും വെട്ടുകയുമായിരുന്നു. ആക്രമണം തടയാനെത്തിയ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം മലയാലപ്പുഴ കൃഷ്ണാലയത്തിൽ അശ്വിനികുമാ൪ (40), ഡി.വൈ. എഫ്.ഐ കടുവാക്കുഴി യൂനിറ്റ് പ്രസിഡൻറ് ശ്രീഹരി ബോസ്(19),ഡി.വൈ. എഫ്.ഐ പഞ്ചായത്ത് കമ്മിറ്റി അംഗം അജേഷ് (37) എന്നിവരുടെ തലക്ക് വെട്ടേറ്റു. പരിക്ക് ഗുരുതരമായതിനാൽ അശ്വിനികുമാറിനെയും ശ്രീഹരി ബോസിനെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജേഷിനെയും പരിക്കേറ്റ വിദ്യാ൪ഥികളായ അഭി (18), രാഹുൽ (18), വിപിൻ (20) എന്നിവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലയാലപ്പുഴ മേഖലയിൽ ആ൪.എസ്.എസിൽ നിന്ന് കൂട്ടത്തോടെ യുവാക്കൾ സി.പി.എമ്മിലേക്ക് വരുന്നത് തടയാനാണ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റ  അജേഷ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.