വൈക്കത്തെ മൊബൈല്‍ ടോയ്ലറ്റ് നശിക്കുന്നു

വൈക്കം: നഗരസഭക്ക് ലഭിച്ച മൊബൈൽ ടോയ്ലറ്റ് ഉപയോഗിക്കാതെ കാടുകയറി നശിക്കുന്നു. പുതിയ നഗരസഭാകൗൺസിൽ അധികാരത്തിൽ വന്നപ്പോൾ ദൽഹി മലയാളിയാണ് ആധുനിക രീതിയിലെ മൊബൈൽ ടോയ്ലറ്റ് സംഭാവന നൽകിയത്. ഇത് പലയിടത്തായി മാറിമാറി സ്ഥാപിച്ചെങ്കിലും എല്ലായിടത്തും എതി൪പ്പുകൾ ഉയ൪ന്നു. അവസാനം സത്യഗ്രഹ സ്മാരക വളപ്പിലെ ഒഴിഞ്ഞ മൂലയിൽ സ്ഥാപിച്ചു. എന്നാൽ, ഇത് വൈക്കം സത്യഗ്രഹികളെ അവഹേളിക്കുന്നതിന് തുല്യമാണെന്നാരോപിച്ച് വീണ്ടും സമരം നടന്നു. ഇതോടെ ടോയ്ലറ്റ് പ്രവ൪ത്തനം നി൪ത്തിവെച്ചു. സ്മാരകമന്ദിരവും പരിസരവും കാടുകയറി നശിക്കുന്നതോടൊപ്പം മൊബൈൽ ടോയ്ലറ്റും നശിക്കുകയാണ്.
നഗരസഭയിൽ ആകെയുള്ള മൂത്രപ്പുര ജെട്ടിയിൽനിന്ന് ദൂരെ പടിഞ്ഞാറെ നട അന്ധകാരത്തോടിന് സമീപമാണ്. നേരത്തെ നാല് മൂത്രപ്പുരകൾ വൈക്കത്തുണ്ടായിരുന്നു. വൈക്കം സത്യഗ്രഹ സ്മാരകത്തിന് കോട്ടംതട്ടുമെന്നുകണ്ട് ജെട്ടി കവലയിലുണ്ടായിരുന്നവ പൊളിച്ചുനീക്കി. ഇവ പുന൪നി൪മിക്കുമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും യാഥാ൪ഥ്യമായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.