ബസുകള്‍ സ്റ്റാന്‍ഡില്‍ കയറുന്നില്ല; യാത്രക്കാര്‍ വട്ടംകറങ്ങുന്നു

കുറവിലങ്ങാട്: കെ.എസ്.ആ൪.ടി.സി ഓ൪ഡിനറി-സ്വകാര്യബസുകൾ സ്റ്റാൻഡിൽ കയറാത്തത് ജനങ്ങളെ വലക്കുന്നു. ദീ൪ഘദൂര ബസുകളൊഴികെയുള്ളവ സ്റ്റാൻഡിൽ കയറണമെന്നാണ് നി൪ദേശമെങ്കിലും ആരും പാലിക്കാറില്ല.
സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുന്ന വിദ്യാ൪ഥികളടക്കം യാത്രക്കാ൪ ഇതുമൂലം ദുരിതമനുഭവിക്കുകയാണ്. ബസുകൾ എം.സി റോഡരികിൽ നി൪ത്തുന്നതിനാൽ റോഡ് മുറിച്ചുകടക്കേണ്ട ഗതികേടാണ്. ഇത് അപകടങ്ങൾക്കും ഗതാഗത തടസ്സത്തിനും ഇടയാക്കുന്നു.
പാലാ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പള്ളിക്കവലയിലെത്തി പാറ്റാനി ജങ്ഷൻവഴി വൈക്കം ഭാഗത്തേക്ക് പോകേണ്ടതിനാൽ സമയം ലാഭിക്കാനാണ് സ്റ്റാൻഡ് ഒഴിവാക്കുന്നത്. ഇവിടെ ഗതാഗത നിയന്ത്രണത്തിനുള്ള പൊലീസിൻെറ സേവനവും ഫലപ്രദമല്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.