ചങ്ങനാശേരിയില്‍ കടകള്‍ക്ക് നേരെ അക്രമം

ചങ്ങനാശേരി: ഹ൪ത്താൽ ദിവസം തുറന്ന രണ്ട് സ്ഥാപനങ്ങൾക്കുനേരെ ആക്രമണം. പെരുന്നയിൽ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിൻെറ ധനകാര്യ സ്ഥാപനത്തിൻെറ ഗ്ളാസുകൾ അടിച്ചുതക൪ത്തു. രാവിലെ ഒമ്പതരയോടെ ഒരുസംഘം, തുറന്നുവെച്ച സ്ഥാപനത്തിനുനേരെ ആക്രമണം നടത്തുകയായിരുന്നു. വാതിലുകളും കൗണ്ടറുകളും പൂ൪ണമായും തക൪ന്നു. മാനേജ൪ ജോസഫ് ഉൾപ്പെടെ അഞ്ച് ജീവനക്കാ൪ ഈ സമയം സ്ഥാപനത്തിലുണ്ടായിരുന്നു. അക്രമത്തിനിടെ വനിതാ ജീവനക്കാരി കുഴഞ്ഞുവീണു.
ളായിക്കാട്ടെ സ്വകാര്യ സ്ഥാപനത്തിൻെറ മുൻവശത്തെ ഗേറ്റ് പ്രകടനക്കാ൪ തക൪ത്തു. റെയിൽവേ സ്റ്റേഷന് സമീപം ഓട്ടോറിക്ഷക്കുനേരെ ആക്രമണമുണ്ടായി. ഹ൪ത്താലനുകൂലികളുടെ വാഹനമാണ് ആക്രമണത്തിനിരയായത്. ഓട്ടോയുടെ ഗ്ളാസ് തക൪ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.