39 ഡിറ്റണേറ്ററുകളും അമോണിയം നൈട്രേറ്റും പിടികൂടി

ഇരിങ്ങാലക്കുട: ദൂരൂഹസാഹചര്യത്തിൽസൂക്ഷിച്ചിരുന്ന  39 ഡിറ്റണേറ്ററുകളും തോട്ടയിൽ നിറക്കുന്ന രണ്ട് പാക്കറ്റ് അമോണിയം നൈട്രേറ്റും പൊലീസ് പിടികൂടി.   ഇരിങ്ങാലക്കുട ഐക്കരക്കുന്ന് പാറയിൽ കുമാരൻെറ വീട്ടുപറമ്പിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത്.
എന്നാൽ,പരിസരത്ത് ക്വാറികൾ  ഇല്ലാത്തത് ദുരുഹതയുണ൪ത്തുന്നതായി പൊലീസ് പറഞ്ഞു. തൃശൂരിൽനിന്ന് ബോംബ് സ്ക്വാഡ് എത്തി ഇവ നി൪വീര്യമാക്കി.  
എസ്.ഐ അനിൽകുമാ൪ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.