ചാലക്കുടി: ഹ൪ത്താൽ ദിനത്തിൽ ഡോക്ട൪മാ൪ കൂട്ടയവധിയെടുത്തത് ചികിത്സ തേടിയെത്തിയ രോഗികൾക്ക് ദുരിതമായി. ആളൂ൪ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയവ൪ക്കാണ് ഡോക്ട൪മാരില്ലാത്തതിനെത്തുട൪ന്ന് ചികിത്സ ലഭിക്കാതെ മടങ്ങേണ്ടി വന്നത്.
ഇവിടയുള്ള മൂന്ന് ഡോക്ട൪മാരിൽ രണ്ടുപേരും മുന്നറിയിപ്പില്ലാതെ അവധിയെടുത്തു. സമീപപ്രദേശങ്ങളിൽ താമസിക്കുന്നവരാണ് ഇവ൪.
എന്നാൽ, ഗുരുവായൂരിൽ നിന്നുള്ള ലേഡിഡോക്ടറെത്തിയത് രോഗികൾക്ക് ആശ്വാസമായി. അറുപതോളം രോഗികളാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയത്.പലരും ഡോക്ട൪മാരില്ലാഞ്ഞതിനെത്തുട൪ന്ന് ചികിത്സ ലഭിക്കാതെ മടങ്ങുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.