ദമ്പതികളെ ആക്രമിക്കാന്‍ ശ്രമം

ഗുരുവായൂ൪: നഗരസഭയിലെ പൂക്കോട് മേഖലയിൽ പ്രകടനത്തിൽ വ്യാപക അക്രമം അരങ്ങേറി. നഗരസഭ ചെയ൪മാൻ ടി.ടി.ശിവദാസൻെറ നേതൃത്വത്തിൽ  തമ്പുരാൻപടിയിൽ നിന്ന് മമ്മിയൂരിലേക്ക് നടന്ന പ്രകടനത്തിൽ വഴിയിലുടനീളമുള്ള കോൺഗ്രസിൻെറയും ബി.ജെ.പിയുടെയും കൊടികളും  ബോ൪ഡുകളും തക൪ത്തു. ക്ഷേത്രദ൪ശനം കഴിഞ്ഞ് ഇരുചക്ര വാഹനങ്ങളിൽ വന്ന ദമ്പതികളെ  തടയാൻ ശ്രമം നടന്നു.
മമ്മിയൂ൪ സെൻററിലെ ബോ൪ഡുകൾ തക൪ക്കുന്നത് കാമറയിൽ പക൪ത്തിയെന്ന സംശയത്തിൽ മാധ്യമ പ്രവ൪ത്തകരെ  കൈയേറ്റം ചെയ്യാൻ മുതി൪ന്നു. കൈയേറ്റത്തിന് മുതി൪ന്നവരെ ഡി.വൈ.എഫ്.ഐ നേതാക്കൾ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്. തമ്പുരാൻപടിയിലെ പൂക്കോട് മണ്ഡലം കോൺഗ്രസ് ഓഫിസിൻെറ ജനൽ ചില്ലുകൾ ബുധനാഴ്ച രാത്രി തക൪ത്തു.  ബോ൪ഡും കേടുവരുത്തി.
ഗുരുവായൂ൪ നഗരത്തിൽ നടന്ന പ്രകടനം സമാധാനപരമായിരുന്നു.
 സി.പി.എം. ജില്ലാ കമ്മിറ്റിയംഗം കെ.മണി, ഏരിയ സെക്രട്ടറി എം.കൃഷ്ണദാസ്, ലോക്കൽ സെക്രട്ടറി എം.സി.സുനിൽകുമാ൪, ആ൪.വി.ഇക്ബാൽ, ഉണ്ണി വാറനാട്ട്, പി.സി.സന്തോഷ് എന്നിവ൪ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.