നഗര നടപ്പാതകളില്‍ നടന്നാല്‍ അപകടം

കോഴിക്കോട്: നഗരത്തിൽ നടപ്പാതകളിൽ സ്ളാബുകൾ അട൪ന്നുവീണ്  കാൽനടയാത്രക്കാ൪ ഓടയിൽ വീഴുന്നത് പതിവാകുന്നു. വ൪ഷങ്ങൾക്കുമുമ്പ് ഇതുപോലെ സ്ളാബുകൾ തക൪ന്ന് അപകടമുണ്ടായത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അതിനുശേഷം പുതുക്കിപ്പണിത മാവൂ൪ റോഡിലെ സ്ളാബുകളാണ് ഏറ്റവുമധികം അപകടാവസ്ഥയിലായത്. മാവൂ൪റോഡ്-ബാങ്ക് റോഡ് ജങ്ഷൻ ഭാഗത്ത് കാൽനടയാത്രക്കാ൪ കുഴിയിൽ വീണതോടെ ഫുട്പാത്ത് അടച്ചിട്ടിരിക്കുകയാണ്. പ്ളാസ്റ്റിക് വയറുകളും ഷീറ്റുകളുമെല്ലാം വെച്ചാണ് ഫുട്പാത്ത് അടച്ചത്.
മൊഫ്യൂസിൽ ബസ്സ്റ്റാൻറിലേക്കടക്കമുള്ള നൂറുകണക്കിന് ബസുകൾ ബാങ്ക് റോഡിൽനിന്ന് തിരിഞ്ഞുവരുന്ന ഈ ഭാഗത്ത്  കാൽനട ഇതോടെ റോഡിലായി.  അപകട ഭീഷണിയും വ൪ധിച്ചു. ഏറെക്കാലമായി പാതി പൊളിഞ്ഞ് അട൪ന്നിരുന്ന സ്ളാബുകളിന്മേലാണ് ഇപ്പോൾ കാൽനട പൂ൪ണമായി അസാധ്യമായത്. സ്ളാബിന് മുകളിൽ ഒന്നിലധികം പേ൪ കാൽവെച്ചാൽ അട൪ന്ന് അകത്തേക്ക് വീഴുന്ന സ്ഥിതിയാണ്. മാവൂ൪ റോഡിൽ ഇ.കെ. നായനാ൪ മേൽപാലത്തിന് അരികിലൂടെയുള്ള റോഡിലും ഫുട്പാത്ത് തക൪ന്ന് വൻഗ൪ത്തം രൂപപ്പെട്ടിട്ട് കാലമേറെയായി. ഇവിടെയും സമീപത്തെ വ്യാപാരികളും മറ്റും ചേ൪ന്ന് താൽക്കാലിക തടസ്സമുണ്ടാക്കിയിരിക്കയാണ്. ഓണം-പെരുന്നാൾ തിരക്ക് കൂടുന്നതോടെ കാൽനടക്കാരുടെ പ്രശ്നം രൂക്ഷമാകും.
മാവൂ൪റോഡിൽ മുഴുവൻ നടപ്പാതയും അലങ്കോലപ്പെട്ട് കിടക്കുകയാണ്. സുസ്ഥിര നഗരവികസന പദ്ധതിയിൽ 13 ജങ്ഷനുകളും ഫുട്പാത്തുകളും ഏറ്റെടുത്ത് ടൈൽ വിരിച്ചെങ്കിലും മാവൂ൪റോഡ് ജങ്ഷൻ ഉൾപ്പെട്ടിരുന്നില്ല. ഈ പദ്ധതിയിൽ നഗരത്തിലെ പല റോഡുകളും നന്നാക്കിയെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ കൊണ്ടാണ് നന്നാക്കൽ തടസ്സപ്പെട്ടത്.
മാവൂ൪ റോഡ്-രാജാജി ജങ്ഷൻ, അരയിടത്തുപാലം, കെ.എസ്.ആ൪.ടി.സി ബസ്സ്റ്റേഷൻെറ പണി നടക്കുന്ന ഭാഗം എന്നിവിടങ്ങളിലെല്ലാം ഫുട്പാത്തുകൾ അലങ്കോലപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.