വളയം: പി. ജയരാജനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് വളയത്തു നടന്ന പ്രകടനത്തിനിടെ പൊലീസിനെ അക്രമിച്ച കേസിൽ ആറുപേരെ വളയം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടാൽ അറിയാവുന്ന 200 പേ൪ക്കെതിരെ കേസെടുത്തു. പി.പി. അനിൽ പൊയിലുപറമ്പത്ത് (36) , സുനീഷ് ചപ്പാരിച്ചംങ്കണ്ടിയിൽ (30), അനീഷ് തെക്കെ പൊയിലുപറമ്പത്ത് (26), ശ്രീജിത്ത് ഒറ്റത്തെങ്ങളുള്ളതിൽ (31), ബിജു മണ്ണിപ്പൊയിൽ (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവ സ്ഥലത്തുനിന്ന് ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എസ്.ഐ അടക്കമുള്ള പൊലീസുകാരുടെ ഔദ്യാഗിക കൃത്യനി൪വഹണം തടസ്സപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകീട്ട് സി.പി.എം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് പൊലീസിനുനേരെ അക്രമംനടന്നത്. സി.പി.എം ലോക്കൽ സെക്രട്ടറി അടക്കം അഞ്ചുപേ൪ക്ക് പരിക്കേറ്റിരുന്നു. നാലു ലീഗുകാ൪ക്ക് പരിക്കേറ്റ സംഭവത്തിലും പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.