നീലക്കോഴികള്‍ കുറയുന്നു

മാനന്തവാടി: ചതുപ്പുനിലങ്ങളിൽ മാത്രം കാണപ്പെടുന്ന നീലക്കോഴികളുടെ എണ്ണംകുറയുന്നു. ആവാസ വ്യവസ്ഥയിലെ മാറ്റങ്ങളാണ് ഇവയുടെ നിലനിൽപിനെ ബാധിക്കുന്നത്. മാനന്തവാടി പഴശ്ശി ഗ്രന്ഥാലയം ആസ്ഥാനമായി പ്രവ൪ത്തിക്കുന്ന ഫേൺസ് നാച്വറലിസ്റ്റ് സൊസൈറ്റി നടത്തിയ പഠനത്തിലാണ് നീലക്കോഴികളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞതായി കണ്ടെത്തിയത്. പനമരം പാലത്തിനുസമീപത്ത് കൊറ്റില്ലങ്ങൾ ചേ൪ന്ന ചതുപ്പ് നിലങ്ങളിലാണ് നീലക്കോഴികളെ കണ്ടെത്തിയത്.
2001ലാണ് ജില്ലയിൽ ആദ്യമായി നീലക്കോഴികളെ ഇവിടെ കണ്ടെത്തിയത്. 150 എണ്ണമെങ്കിലും ഉണ്ടായിരുന്നു. 2005ൽ 100ഓളം കോഴികളെ ഇവിടെ കണ്ടെത്തി. ഇപ്പോൾ 50 എണ്ണത്തെയാണ് കാണാനായത്. കുറ്റിക്കാടുകളിലും ചതുപ്പിലുമാണ് ഇവയുടെ താമസം. ചതുപ്പിൻെറ വിസ്തൃതി കുറഞ്ഞതോടെ നീലക്കോഴികൾ തീറ്റയും വെള്ളവും കിട്ടാതെ വംശനാശത്തിലേക്ക് നീങ്ങുകയാണ്. രാസവളവും കീടനാശിനിയും ഇവയുടെ നിലനിൽപിന് കനത്ത ഭീഷണിയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.